വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു
- NewsDesk tvm Anilsagara
- 28/04/2025

വിതുരയിൽ വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു നെടു മങ്ങാട്; വി തുര താവയ്ക്കലിൽ ഒഴുക്കിൽ പെട്ട് തമിഴ്നാട് സ്വദേശിയെ കാണാതായി. ചെന്നെ സ്വദേശി മോഹൻരാജ് സുബ്രമണ്യത്തിനെയാണ് കാണാതായത്. വലിയമല ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥിയാണ് . 10 അംഗ സംഘം ചേർന്ന് ബൈക്കിൽ എത്തി താവയ്ക്കൽ വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയതാണ്. വിതുര ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി.വിതുര താവക്കൽ ആറ്റിലെ താവക്കൽ കടവിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കവെ ആണ് അപകടം. കടവിലെ പാറയുടെ വിടവിൽ തലകീഴായി ഇറുകിയ നിലയിൽ അകപ്പെടുകയായിരുന്നു. വലിയമല ഐ സ് ആ ഒ ക്യാമ്പസിലെ ഫൈനൽ ഇയർ എംടെക് വിദ്യാത്ഥിയാണ് തമിഴ്നാട് തിരുവെൻനൈനല്ലൂർ സ്വദേശി മോഹൻരാജ് സുബ്രമണ്യം (25).നാട്ടുകാരും ഫയർ ഫോഴ്സ് സേനാഗംങ്ങളും ചേർന്ന് ചാക്കിൽ മണ്ണുനിറച്ച് തടയണ തീർത്ത് നീരൊഴുക്ക് കുറച്ചശേഷം ഇറുകിപ്പോയ ശരീരം പുറത്തെടുക്കുകയായിരുന്നു.