• 21 May 2025
  • Home
  • About us
  • News
  • Contact us

വിളപ്പിൽശാല മണിയൻ കൊലകേസിൽ പ്രതികൾക്ക് ജീവപര്യന്തം

  •  NewsDesk tvm rathikumar
  •  02/11/2024
  •  


വിളപ്പിൽശാല കാവിൻപുറം മണിയൻ കൊലകേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും.. കേസിലെ ഒന്നും രണ്ടും പ്രതികൾക്കാണ് നെയ്യാറ്റിൻകര കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി വിളപ്പിൽ വില്ലേജിൽ ചൊവ്വള്ളൂർ കാവുംപുറം, വഞ്ചിയൂർക്കോണം കിഴക്കേക്കര പുത്തൻ വീട്ടിൽ പ്രസാദ്(40) രണ്ടാം പ്രതി വിളപ്പിൽ വില്ലേജിൽ ചൊവ്വള്ളൂർ, കാവുംപുറം വഞ്ചിയൂർക്കോണം ഉഷാ ഭവനിൽ അനുരാജൻ എന്ന് വിളിക്കുന്ന അനി(56) എന്നിവരെയാണ് ജീവപര്യന്തം കഠിന തടവിനും 50000 രൂപ വീതം പിഴ ഒടുക്കുന്നതിനുമായി നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. വിളപ്പിൽ വില്ലേജിൽ ചൊവ്വള്ളൂർ, കാവും പുറം, വഞ്ചിയൂർക്കോണം വീട്ടിൽ മണിയനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ . 2014 മാർച്ച്‌ മാസം മൂന്നാം തിയതി രാത്രി 11.30 മണിക്കാണ് കേസിനാസ്പദം ആയ സംഭവം നടന്നത്. കേസിൽ ആകെ നാല് പ്രതികൾ ആണ് ഉൾപ്പെട്ടിട്ടുള്ളത്. മൂന്നാം പ്രതി കൃഷ്ണമ്മ (60) നാലാം പ്രതി ഷൈലജ (52) എന്നിവരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പ്രസാദിന്റെ അമ്മയാണ് മൂന്നാം പ്രതിയായ കൃഷ്ണമ്മ. രണ്ടാം പ്രതി അനുരാജിന്റെ ഭാര്യയാണ് നാലാം പ്രതി ഷൈലജ.കൊല്ലപ്പെട്ട മണിയനും പ്രതികളും അയൽ വാസികൾ ആണ്. മണിയൻ മദ്യപിച്ചു വന്നു ചീത്ത വിളിക്കുന്നത് സമീപ വാസികളായ പ്രതികളെ ചൊടിപ്പിച്ചിരുന്നു. പ്രതികളും മണിയനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവാണ് .3.3.2014 രാത്രി 11.30 മണിക്ക് മണിയന്റെ ഭാര്യയും മകളും വീട്ടിലില്ലായിരുന്നു. പ്രതികൾ മണിയന്റെ വീട്ടു മുറ്റത്തു അതിക്രമിച്ചു കയറിയ ശേഷം ഒന്നും രണ്ടും പ്രതികൾ ചേർന്ന് മണിയനെ മര പട്ടിയൽ കൊണ്ടു തലയ്ക്കു അടിച്ചും, പേപ്പർ കട്ടിംഗ് കത്തി കൊണ്ട് ദേഹമാസകലം ആഴത്തിൽ വരഞ്ഞു മുറിപ്പെടുത്തിയതിലും വച്ചു ചോര വാർന്നു മണിയൻ കൊല്ലപ്പെട്ടുവെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രേരണാ കുറ്റം മാത്രമാണ് മൂന്നും നാലും പ്രതികളായ കൃഷ്ണമ്മ, ഷൈലജ എന്നിവർക്കു മേലുള്ളത്.മുറിവേറ്റു ചോര വാർന്നു അവശനായ മണിയൻ സംഭവ സ്ഥലത്തു വച്ചു തന്നെ കിടന്നു മരിക്കുകയായിരുന്നു. കൂലി പണിക്കാരൻ ആയിരുന്നു കൊല്ലപ്പെട്ട മണിയൻ. സംഭവം കണ്ട ദൃക്സാക്ഷി ചന്ദ്രന്റെ മൊഴി കോടതിയിൽ നിർണ്ണായക തെളിവായി. കേസിന്റെ അന്വേഷണ സമയം ചന്ദ്രൻ മജിസ്‌ട്രേറ്റ് മുൻപാകെ നൽകിയിരുന്നു. രഹസ്യ മൊഴിയും തെളിവായി സ്വീകരിച്ചു. അറസ്റ്റു ചെയ്ത ഒന്നും രണ്ടും പ്രതികളിൽ നിന്നും കൃത്യത്തിന് ഉപയോഗിച്ച തടി കൊണ്ടുള്ള പട്ടിയൽ, പേപ്പർ കട്ടിംഗ് കത്തി, രക്തം പുരണ്ട വസ്ത്രങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ഫോറൻസിക് പരിശോധനയിൽ തൊണ്ടി വകകളിൽ കാണപ്പെട്ട രക്തകറ മണിയന്റേതാണെന്ന് തെളിയിക്കാനും പ്രോസിക്യുഷന് കഴിഞ്ഞിരുന്നു. ജീവപര്യന്തം കഠിന തടവും 50000പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 447, 302,34 എന്നീ വകുപ്പുകൾ പ്രകാരം ആണ് ഒന്നും രണ്ടും പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പിഴ തുക കെട്ടിവയ്ക്കാതെ വരുന്ന പക്ഷം 6 മാസം അധിക തടവും അനുഭവിക്കാൻ വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ മരണപെട്ട മണിയന്റെ വിധവയും ഒന്നാം സാക്ഷിയും ആയ വത്സലയ്ക്ക് വിക്ടിം കോമ്പൻസേഷൻ ആക്ട് പ്രകാരം ഉള്ള നഷ്ടപരിഹാരം ലഭിക്കുന്നതിലേക്കും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി ശുപാർശ ചെയ്തിട്ടുള്ളതായി വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. .പ്രോസിക്യുഷൻഭാഗം 20 സാക്ഷികളെ വിസ്തരിച്ചു.29 രേഖകളും,13കേസിൽ പെട്ട വസ്തുക്കളും കോടതിയിൽ ഹാജരാക്കി. വിളപ്പിൽ ശാല സബ് ഇൻസ്‌പെക്ടർ പി. എസ്. സുജിത് പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ ആര്യനാട് പോലീസ് ഇൻസ്‌പെക്ടർ മാരായ കെ എസ് അരുൺ, മഞ്ജുലാൽ എന്നിവരാണ് ആണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ അജികുമാർ,അഡ്വ:മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി. ബൈറ്റ് : അഡ്വ:പാറശ്ശാല എ അജികുമാർ പബ്ലിക് പ്രോസീക്യൂട്ടർ

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar