തരിശുഭൂമിൽ പൊന്നുവിളയിച്ച് സദ്ഗമയാ സാംസ്കാരിക വേദി
- 16/08/2020

തരിശുഭൂമിൽ പൊന്നുവിളയിച്ച് സദ്ഗമയാ സാംസ്കാരിക വേദി......................... ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി സദ്ഗമയാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയായിരുന്നു പാഠം 1 കൃഷി. നെയ്യാറ്റിൻകര മണലൂർ ഏലായിൽ 30 വർഷത്തിലേറെയായി കൃഷിയില്ലാതെ കിടന്ന ' തരിശുഭൂമി കൃഷി നിലമാക്കി വിദ്യാർത്ഥികൾ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഭാഗമായി. ഇന്ന് കൃഷിയിടത്തിൽ വിളവെടുപ്പ് നടന്നു. സദ്ഗമയാ പ്രസിഡൻ്റ് അഡ്വ.സി.ആർ പ്രാണ കുമാർ വിഷ രഹിത ജൈവ പച്ചക്കറി പ്രദേശത്തെ മുതിർന്ന പൗരന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ പുന്നയ്ക്കാട് സജു,ഊരുട്ടുകാല സുരേഷ്, സദ്ഗമയാ ജനറൽ സെക്രട്ടറി അഡ്വ.വി.പി വിഷ്ണു, സച്ചിൻ മര്യാപുരം, അമൽ ആറയൂർ, അനീഷ് പുന്നക്കാട് , ഷാജി,വിനായക് തുടങ്ങിയവർ പങ്കെടുത്തു.വിദ്യാർത്ഥികളായ ശ്യാംകുമാർ, അച്ചു, ശരൺ, സന്ദീപ് ,സച്ചു,സഞ്ചു, ശംഭു, രാമു, തുടങ്ങിയവരാണ് മാതൃകാ സംരംഭത്തിന് നേതൃത്വം നൽകിയത്