തങ്കപ്പൻ റോഡ് നാടിനു സമർപ്പിച്ചു
- NewsDesk suresh
- 12/04/2022

തങ്കപ്പൻ റോഡ് നാടിനു സമർപ്പിച്ചു വെള്ളറട ;ആര്യങ്കോട് ,ഗ്രാമ പഞ്ചാ യത്തിലെ ആദ്യ അഞ്ചു പ്രതിനിധികളുടെ നാമം വിവിധ റോഡുകൾക്ക് നൽകാൻ പാഞ്ചായത്തു തീരുമാനിച്ചതിന്റെ പിന്നാലെ കഴിഞ്ഞ ദിവസം ചെമ്പൂര് കരി ക്കോട്ടുകുഴി റോഡിനു തങ്കപ്പൻ സ്മാരക റോഡ് എന്ന് നാമകരണം ചെയ്തു.ചെമ്പൂര് ജംഗ്ഷനിൽ പ്രേത്യേകം തയ്യാറാക്കിയ വേദിയിൽ ആര്യങ്കോടു പഞ്ചായത്തു പ്രെസിഡെന്റ് ഗിരിജാകുമാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാറശാല എംഎൽഎ സികെ.ഹരീന്ദ്രൻ ഉത്‌ഘാടനം ചെയ്തു.വൈസ് പ്രെസിഡെന്റ് ജീവൽകുമാർ സ്വാഗതവും ബ്ളോക് പഞ്ചായത്തു പ്രെസിഡെന്റ് ജി.ലാൽകൃഷ്ണ മുഘ്യപ്രഭാഷണവും നടത്തി .ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രെസിഡെന്റ് ആർ.സിമി ആര്യൻകോട് പഞ്ചായത്തു മെംബർ മാരായ ബി.അൽഫോൻസാ,ഗോപാലകൃഷ്ണൻ, ശശികല,രാജശേഖരൻ,സിന്ധു,സുമൽരാജ് ,വീരേന്ദ്രകുമാർ ,ജോണി ,ഉഷ,എസ.ശശികല,രാജേഷ് ,എൽ.ഉഷ ,മഹേഷ് കുമാരി കാവേരി, ആര്യങ്കോട് ,ഗ്രാമ പഞ്ചാ യത്തു സെക്രെട്ടറി കലാറാണി,എന്നിവർ പങ്കെടുത്തു.മറ്റു മൂന്ന് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായും സമയബന്ധിതമായി നാമകരണവും നടത്തുമെന്ന് എംഎൽ എ അറിയിച്ചു .