നെയ്യാറ്റിൻകരയിൽ തെരുവുനായയുടെ ആക്രമണം; 20 പേർക്ക് പരിക്ക് ; നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ .
- NewsDesk tvm rathikumar
- 21/10/2021

നെയ്യാറ്റിൻകരയിൽ തെരുവുനായയുടെ ആക്രമണം; 20 പേർക്ക് പരിക്ക് ; നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ . തിരുവനന്തപുരം ;നെയ്യാറ്റിൻകരയിൽ തെരുവുനായ ആക്രമണത്തിൽ 20 പേർക്ക് പരിക്ക് അഞ്ചുപേർക്ക് ശരീരമാസകലം കടിയേറ്റു,നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും . നിസ്സാരപരിക്കുകളുള്ള വരെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്കും അയച്ചു .കടിയേറ്റവർ വിവിധ ആവശ്യങ്ങൾക്കായി നെയ്യാറ്റിൻകര നഗരത്തിൽ എത്തിയവരാണ് നെയ്യാറ്റിൻകര മൂന്നുകല്ലിൻ മൂടിനും ടി ബി ജംഗ്ഷന് സമീപം ഒക്ടോബർ 21 വൈകിട്ടോടെയാണ് സംഭവം. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനു സമീപവും ഹനുമാൻ കോവിലിനു സമീപവും നായുടെ കടിയേറ്റവരുണ്ട് . ചുവന്ന നിറത്തിലുള്ള പൊക്കം കുറഞ്ഞ നായാണ് കടിച്ചതെന്നു കടിയേറ്റവർ പറയുന്നു നായെ കണ്ടെത്തണമെന്നും അധിക്രതരോട് നാട്ടുകാർ ആവശ്യപ്പെടുന്നു .പട്ടിക്ക് വിഷ ബാധയുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല . ഫോട്ടോ ;നായിന്റെ കാടിയേറ്റ നാരൂ വൻമൂട് സ്വദേശി ബിജു മെഡിക്കൽ കോളേജിൽ