നെയ്യാറ്റിൻകരയിൽ തെരുവുനായ​യുടെ ​ ആക്രമണം​;​​ 20​ പേർക്ക് പരിക്ക് ; നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ .

നെയ്യാറ്റിൻകരയിൽ തെരുവുനായ​യുടെ ​ ആക്രമണം​;​​ 20​ പേർക്ക് പരിക്ക് ; നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ . തിരുവനന്തപുരം ;​നെയ്യാറ്റിൻകരയിൽ തെരുവുനായ ആക്രമണത്തിൽ 20 പേർക്ക് പരിക്ക് അഞ്ചുപേർക്ക് ശരീരമാസകലം കടിയേറ്റു​,നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ​ നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും . നിസ്സാരപരിക്കുകളുള്ള വരെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്കും അയച്ചു .കടിയേറ്റവർ വിവിധ ആവശ്യങ്ങൾക്കായി നെയ്യാറ്റിൻകര നഗരത്തിൽ എത്തിയവരാണ് നെയ്യാറ്റിൻകര​ മൂന്നുകല്ലിൻ മൂടിനും ​ ടി ബി ജംഗ്ഷന് സമീ​പം​ ഒക്ടോബർ 21 വൈകിട്ടോടെയാണ് ​സംഭവം​. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനു സമീപവും ഹനുമാൻ കോവിലിനു സമീപവും നായുടെ കടിയേറ്റവരുണ്ട് . ചുവന്ന നിറത്തിലുള്ള പൊക്കം കുറഞ്ഞ നായാണ് കടിച്ചതെന്നു കടിയേറ്റവർ പറയുന്നു നായെ കണ്ടെത്തണമെന്നും അധിക്രതരോട്‌ നാട്ടുകാർ ആവശ്യപ്പെടുന്നു .പട്ടിക്ക് വിഷ ബാധയുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല . ​ഫോട്ടോ ;നായിന്റെ കാടിയേറ്റ നാരൂ വൻമൂട് സ്വദേശി ബിജു മെഡിക്കൽ കോളേജിൽ ​