• 15 May 2025
  • Home
  • About us
  • News
  • Contact us

അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റി mobile phoneവിതരണം ചെയ്തു

  •  NewsDesk tvm Rathikumar
  •  19/07/2021
  •  


അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റി mobile phoneവിതരണം ചെയ്തു നെയ്യാറ്റിൻകര: അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റി mobile phoneവിതരണം ചെയ്തു .നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റി ഓൺലൈൻ പഠനത്തിന് പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് പത്ത് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സഹകരണ വകുപ്പിൻ്റെ 'വിദ്യാതരംഗിണി' പദ്ധതി പ്രകാരമുള്ള ഫോൺ വിതരണോദ്ഘാടനം സംഘം പ്രസിഡൻ്റ് വിഎസ് സജീവ് കുമാർ നിർവഹിച്ചു. സേവന രംഗത്ത് അഗ്രോ സൊസൈറ്റി വഴികാട്ടിയാണെന്നും ചുരുങ്ങിയ കാലം കൊണ്ട് സഹകരണ മേഖലയിൽ സ്ഥാനമുറപ്പിച്ചു എന്നുള്ളത് അഭിമാനകരമാണെന്നും ഉദ്ഘാടകൻ പറഞ്ഞു. സംഘം സെക്രട്ടറി ജി ബിജു അദ്ധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡൻ്റ് സി ഷാജി, ഭരണ സമിതിയംഗങ്ങളായ വിഎസ്‌ പ്രേമകുമാരൻ നായർ, വി അനിൽകുമാർ, ജെ ഡാളി, ആർഎസ് സുജിത റാണി, ജീവനക്കാരായ അനന്ദു എസ് നായർ, കെ ബാബു, ഹരിനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: സംഘം ഗ്രന്ഥശാല ഹാളിൽ ചേർന്ന സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം സംഘം പ്രസിഡൻ്റ് വിഎസ് സജീവ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar