അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റി mobile phoneവിതരണം ചെയ്തു നെയ്യാറ്റിൻകര: അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റി mobile phoneവിതരണം ചെയ്തു .നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റി ഓൺലൈൻ പഠനത്തിന് പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് പത്ത് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സഹകരണ വകുപ്പിൻ്റെ 'വിദ്യാതരംഗിണി' പദ്ധതി പ്രകാരമുള്ള ഫോൺ വിതരണോദ്ഘാടനം സംഘം പ്രസിഡൻ്റ് വിഎസ് സജീവ് കുമാർ നിർവഹിച്ചു. സേവന രംഗത്ത് അഗ്രോ സൊസൈറ്റി വഴികാട്ടിയാണെന്നും ചുരുങ്ങിയ കാലം കൊണ്ട് സഹകരണ മേഖലയിൽ സ്ഥാനമുറപ്പിച്ചു എന്നുള്ളത് അഭിമാനകരമാണെന്നും ഉദ്ഘാടകൻ പറഞ്ഞു. സംഘം സെക്രട്ടറി ജി ബിജു അദ്ധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡൻ്റ് സി ഷാജി, ഭരണ സമിതിയംഗങ്ങളായ വിഎസ് പ്രേമകുമാരൻ നായർ, വി അനിൽകുമാർ, ജെ ഡാളി, ആർഎസ് സുജിത റാണി, ജീവനക്കാരായ അനന്ദു എസ് നായർ, കെ ബാബു, ഹരിനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: സംഘം ഗ്രന്ഥശാല ഹാളിൽ ചേർന്ന സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം സംഘം പ്രസിഡൻ്റ് വിഎസ് സജീവ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.