ഓഖി ചുഴലിക്കാറ്റ് ...കടലിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത
- 01/12/2017
ഓഖി ചുഴലിക്കാറ്റിനെ തുടർന്നു പ്രക്ഷുബ്ദമായ കടലിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീരത്തുനിന്നും 10 കിലോമീറ്റർ അകലെയാണ് കൂറ്റൻ തിരമാലകൾ ഉയരുക. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂർ, കൊച്ചി ജില്ലകളിലെ തീരങ്ങളിൽ 4. മീറ്റര്‍ മുതല്‍ 6 മീറ്റര്‍ വരെ തിരയുയരുമെന്നാണ് മുന്നറിയിപ്പ്.







