തോമസ് ചാണ്ടിയുടെ രാജിപിണറായി വിജയന് വിട്ട് LDF
- 12/11/2017

കായൽ കൈയേറ്റ വിഷയത്തിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടയെന്ന് എല്‍ഡിഎഫ് യോഗം. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇടതുമുന്നണി യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. മന്ത്രിയുടെ രാജി വേണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. രാജി വിഷയത്തിൽ സിപിഐ ഉറച്ചുനിന്നു. ഇതോടെ കൂടുതൽ സമയം വേണമെന്ന് എൻസിപി ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് മന്ത്രിയുടെ രാജി ഇന്നുവേണ്ടെന്ന പൊതു തീരുമാനം ഉണ്ടായത്.