തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജിപി​ണ​റാ​യി വിജയന് വിട്ട് LDF

കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തീ​രു​മാ​നി​ക്ക​ട്ട​യെ​ന്ന് എ​ല്‍​ഡി​എ​ഫ് യോ​ഗം. രാ​ജി സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഇ​ട​തു​മു​ന്ന​ണി യോ​ഗം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ന്ത്രി​യു​ടെ രാ​ജി വേ​ണ​മെ​ന്നാ​യി​രു​ന്നു യോ​ഗ​ത്തി​ലെ പൊ​തു​വി​കാ​രം. രാ​ജി വി​ഷ​യ​ത്തി​ൽ സി​പി​ഐ ഉ​റ​ച്ചു​നി​ന്നു. ഇതോടെ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെന്ന് എ​ൻ​സി​പി ആ​വ​ശ്യപ്പെട്ടു. ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് മ​ന്ത്രി​യു​ടെ രാ​ജി ഇ​ന്നു​വേ​ണ്ടെ​ന്ന പൊ​തു തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.