വിവാദ ആൾദൈവം:സ്റ്റേഷനിൽ സ്വീകരണം നൽകിയSHOസസ്പെൻഷൻ
- 06/10/2017

രാധേ മായ്ക്കു സ്റ്റേഷനിൽ സ്വീകരണം നൽകിയ പോലീസുകാരന് സസ്പെൻഷൻ ന്യൂഡൽഹി: വിവാദ ആൾദൈവം രാധേ മായ്ക്കു പോലീസ് സ്റ്റേഷനിൽ ഗംഭീര സ്വീകരണം നൽകിയ പോലീസുകാരന് സസ്പെൻഷൻ. രാധേമായ്ക്കു കസേര നൽകി അവർക്കരുകിൽനിന്ന വിവേക് വിഹാർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ സഞ്ജയ് ശർമയ്ക്കാണ് (എസ്എച്ച്ഒ) സസ്പെൻഷൻ ലഭിച്ചത്. രാധേമായെ തന്റെ കസേരയിൽ ഇരുത്തിയ ചിത്രവും പോലീസുകാർ ഇവരോടൊപ്പം പാട്ടുപാടുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങൾ വൈറലായതാണ് പോലീസുകാരന് 'പണികിട്ടാൻ ഇടയാക്കിയത്. സഞ്ജയ് ശർമ തൊഴുകൈകളോടെയാണു ചുവന്ന ഷാൾ പുതച്ച് രാധേ മായുടെ അടുത്തു നിൽക്കുന്നത്. ഇവർ സ്റ്റേഷനിൽനിന്നു മടങ്ങുന്ന സമയം വരെ പോലീസുകാർ ‘രാധേ മാ’ എന്നു സ്തുതിച്ചു കൊണ്ടിരുന്നു. നവരാത്രി ആഗോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 28 ന് ആയിരുന്നു വിവാദ സംഭവം നടന്നത്.