വി​വാ​ദ ആ​ൾ​ദൈ​വം:സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യSHOസ​സ്പെ​ൻ​ഷ​ൻ

രാ​ധേ മാ​യ്ക്കു സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ആ​ൾ​ദൈ​വം രാ​ധേ മാ​യ്ക്കു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി​യ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. രാ​ധേ​മാ​യ്ക്കു ക​സേ​ര ന​ൽ​കി അ​വ​ർ​ക്ക​രു​കി​ൽ​നി​ന്ന വി​വേ​ക് വി​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സ​ഞ്ജ​യ് ശ​ർ​മ​യ്ക്കാ​ണ് (എ​സ്എ​ച്ച്ഒ) സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത്. രാ​ധേ​മാ​യെ ത​ന്‍റെ ക​സേ​ര​യി​ൽ ഇ​രു​ത്തി​യ ചി​ത്ര​വും പോ​ലീ​സു​കാ​ർ ഇ​വ​രോ​ടൊ​പ്പം പാ​ട്ടു​പാ​ടു​ന്ന വീ​ഡി​യോ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വൈ​റ​ലാ​യ​താ​ണ് പോ​ലീ​സു​കാ​ര​ന് 'പ​ണി​കി​ട്ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. സ​ഞ്ജ​യ് ശ​ർ​മ തൊ​ഴു​കൈ​ക​ളോ​ടെ​യാ​ണു ചു​വ​ന്ന ഷാ​ൾ പു​ത​ച്ച് രാ​ധേ മാ​യു​ടെ അ​ടു​ത്തു നി​ൽ​ക്കു​ന്ന​ത്. ഇ​വ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന സ​മ​യം വ​രെ പോ​ലീ​സു​കാ​ർ ‘രാ​ധേ മാ’ ​എ​ന്നു സ്തു​തി​ച്ചു കൊ​ണ്ടി​രു​ന്നു. ന​വ​രാ​ത്രി ആ​ഗോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 28 ന് ​ആ​യി​രു​ന്നു വി​വാ​ദ സം​ഭ​വം ന​ട​ന്ന​ത്.