ഡൽഹി നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണം: കേജരിവാളിന് മുഖ്യമന്ത്രി കത്തയച്ചു
- 01/10/2017

തിരുവനന്തപുരം: ഡൽഹിയിൽ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കത്തയച്ചു. നഴ്സുമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണം. ആത്മഹത്യാശ്രമം നടത്തിയ നഴ്സിനു മാനസികമായ പിന്തുണ നൽകണം. അതിന് അവരെ നിർബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.