മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവം ;മാധ്യമ പ്രവർത്തകർ പ്രതിക്ഷേധത്തിൽ
- 06/09/2017

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവം ;മാധ്യമ പ്രവർത്തകർ പ്രതിക്ഷേധത്തിൽ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവംത്തിൽ മാധ്യമ പ്രവർത്തകർ പ്രതിക്ഷേധത്തിൽ .മിക്ക സംസ്ഥാനങ്ങളിലെയും മാധ്യമ പ്രവർത്തകർ പ്രതിക്ഷേധം സംഘടിപ്പിച്ചു .കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ............. ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് (55) സ്വവസതിയിൽ വെടിയേറ്റുമരിച്ചു. ഹിന്ദുത്വവാദികളുടെ കടുത്ത വിമർശകയായിരുന്നു ഗൗരി ലങ്കേഷ് പത്രിക എന്ന വാരികയുടെ സ്ഥാപക പത്രാധിപർ കൂടിയായ പരേതനായ പത്രാധിപർ പി. ലങ്കേഷിന്റെ മകളാണ്. ലങ്കേഷ് പത്രിക എഡിറ്ററും സിനിമാ നിർമാതാവുമായ ഇന്ദ്രജിതും ചലച്ചിത്രകാരി കവിത ലങ്കേഷും സഹോദരങ്ങളാണ്. രാജരാജേശ്വരി നഗറിലെ വീട്ടിൽ വൈകുന്നേരം 7:45 നു ചെന്ന അക്രമിയാണ് ഗൗരിയെ വെടിവച്ചത്.