• 16 September 2025
  • Home
  • About us
  • News
  • Contact us

പ​നി മരണം ; :യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ 30 HOUR ധർണ്ണ

  •  
  •  16/07/2017
  •  


:യൂത്ത് കോ​​ണ്‍ഗ്ര​​സ് ക​​മ്മി​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ​​ക്കു മു​​ന്നി​​ൽ ധ​​ർ​​ണ ......... യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ 30 മണിയ്ക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു: നെയ്യാറ്റിന്‍കര: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ.എസ്.പി.സജിന്‍ലാലാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ജങ്ഷനില്‍ 30 മണിയ്ക്കൂര്‍ ഉപവാസ സമരം ആരംഭിച്ചത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പനി ചികിത്സാ പരാജയത്തിനെതിരെയാണ് സമരം. കഴിഞ്ഞ കുറച്ച് നാളുകളായി നെയ്യാറ്റിന്‍കരയില്‍ പനി പടര്‍ന്ന് പിടിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും കൈ കൊളളാതെ അലക്ഷ്യാമായി കാര്യങ്ങളെ നോക്കികാണുന്നതിനെതിരെ വ്യാപകമായി ജനകീയ സമരങ്ങള്‍ ഉയരുകയാണ്. ............. ജനങ്ങള്‍ ദുരിതത്തില്‍ ആണ്ടുപോകുമ്പോള്‍ അവരെ സഹായിക്കാനുളള പദ്ധതികള്‍ പ്രഖ്യാപിക്കാതെ ആലസ്യത്തിലാണ്ട ഭരണാധികാരികളെ കണ്ണുതുറപ്പിക്കാനാണ് ഈ സമരമെന്ന് അഡ്വ.സജിന്‍ലാല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍.ഒ.അരുണിന്‍റെ അധ്യക്ഷതയില്‍ ആശുപത്രി ജങ്ഷനില്‍ നടക്കുന്ന സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. .................... മുന്‍ എം.എല്‍.എ ആര്‍.സെല്‍വരാജ് , ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.മൊഹനുദ്ദീന്‍ , മാരായമുട്ടം സുരേഷ് , സുമകുമാരി , പ്രാണകുമാര്‍ , അവനീന്ദ്രകുമാര്‍ , അജിത്റാവു , മണ്ഡലം പ്രസിഡന്‍റ്മാരായ ചെങ്കല്‍ റെജി , ഇരുമ്പില്‍ ശ്രീകുമാര്‍ , കെ.എസ്.യു നേതാവ് ശരത് തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിനോ അല്ക്സ് സ്വഗതം പറഞ്ഞു................... തൊ​​ഴി​​ലു​​റ​​പ്പു തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു​​ള്ള കു​​ടി​​ശി​​ക തു​​ക ഉ​​ട​​ൻ വി​​ത​​ര​​ണം ചെ​​യ്യു​​ക, വ​​ർ​​ഷ​​ത്തി​​ൽ 120 ദി​​വ​​സ​​മെ​​ങ്കി​​ലും തൊ​​ഴി​​ൽ ദി​​നം ഉ​​റ​​പ്പു ന​​ൽ​​കു​​ക, പ​​ക​​ർ​​ച്ച​​പ്പ​​നി ത​​ട​​യു​​ന്ന​​തി​​ലു​​ള്ള ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ അ​​നാ​​സ്ഥ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, ജി​​എ​​സ്ടി.​​ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന​​തി​​നെ തു​​ട​​ർ​​ന്നു​​ള്ള രൂ​​ക്ഷ​​മാ​​യ വി​​ല​​ക്ക​​യ​​റ്റം ത​​ട​​യു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണു സ​​മ​​രം. തൊ​​ഴി​​ലു​​റ​​പ്പു തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു കു​​ടി​​ശി​​ക തു​​ക വി​​ത​​ര​​ണം ചെ​​യ്യാ​​നാ​​വ​​ശ്യ​​മാ​​യ പ​​ണം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി ആ​​വ​​ർ​​ത്തി​​ച്ചു പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും ഇ​​തു​​വ​​രെ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ൽ പ​​ണം എ​​ത്തി​​യി​​ട്ടി​​ല്ല. തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച് വെള്ളിയാഴ്ച ഒ​ൻ​പ​തു പേ​ർ മ​രി​ച്ചു. കൊ​ല്ലം പൊ​ഴി​ക്ക​ര സ്വ​ദേ​ശി റ​സി​യാ​ബീ​വി (77), വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി വി​നീ​ത് (30), അ​ണ്ടൂ​ർ​ക്കോ​ണം സ്വ​ദേ​ശി സു​നി​ൽ കു​മാ​ർ (40) എ​ന്നി​വ​ർ പ​നി പി​ടി​പെ​ട്ടും കൊ​ല്ലം കൊ​റ്റം​ക​ര സ്വ​ദേ​ശി ഷീ​ജ (39) തി​രു​വ​ന​ന്ത​പു​രം പാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി വ​സ​ന്ത​കു​മാ​രി (50), പൂ​വാ​ർ സ്വ​ദേ​ശി രാ​ജ​പ്പ​ൻ (63), മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി കു​ഞ്ഞി​പ്പാ​ത്തു (55) , ക​ണ്ണൂ​ർ ചി​ത്ത​രി​പ്പ​റ​ന്പ സ്വ​ദേ​ശി നി​ഷ (36) എ​ന്നി​വ​ർ ഡെ​ങ്കി​പ്പ​നി പി​ടി​പെ​ട്ടും തി​രു​വ​ന​ന്ത​പു​രം മാ​ണി​ക്ക​ൽ സ്വ​ദേ​ശി വി​മ​ല (56) എ​ച്ച് 1 എ​ൻ 1 ബാ​ധി​ച്ചു​മാ​ണ് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ​നി​ബാ​ധി​ച്ച് 26384 പേ​ർ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. 139 പേ​ർ​ക്കു ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 63 പേ​രും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ര​ണ്ടു​പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar