:യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ ......... യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ 30 മണിയ്ക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു: നെയ്യാറ്റിന്‍കര: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.പി.സജിന്‍ലാലാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ജങ്ഷനില്‍ 30 മണിയ്ക്കൂര്‍ ഉപവാസ സമരം ആരംഭിച്ചത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പനി ചികിത്സാ പരാജയത്തിനെതിരെയാണ് സമരം. കഴിഞ്ഞ കുറച്ച് നാളുകളായി നെയ്യാറ്റിന്‍കരയില്‍ പനി പടര്‍ന്ന് പിടിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും കൈ കൊളളാതെ അലക്ഷ്യാമായി കാര്യങ്ങളെ നോക്കികാണുന്നതിനെതിരെ വ്യാപകമായി ജനകീയ സമരങ്ങള്‍ ഉയരുകയാണ്. ............. ജനങ്ങള്‍ ദുരിതത്തില്‍ ആണ്ടുപോകുമ്പോള്‍ അവരെ സഹായിക്കാനുളള പദ്ധതികള്‍ പ്രഖ്യാപിക്കാതെ ആലസ്യത്തിലാണ്ട ഭരണാധികാരികളെ കണ്ണുതുറപ്പിക്കാനാണ് ഈ സമരമെന്ന് അഡ്വ.സജിന്‍ലാല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്.ഒ.അരുണിന്റെ അധ്യക്ഷതയില്‍ ആശുപത്രി ജങ്ഷനില്‍ നടക്കുന്ന സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. .................... മുന്‍ എം.എല്‍.എ ആര്.സെല്‍വരാജ് , ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.മൊഹനുദ്ദീന്‍ , മാരായമുട്ടം സുരേഷ് , സുമകുമാരി , പ്രാണകുമാര്‍ , അവനീന്ദ്രകുമാര്‍ , അജിത്റാവു , മണ്ഡലം പ്രസിഡന്റ്മാരായ ചെങ്കല്‍ റെജി , ഇരുമ്പില്‍ ശ്രീകുമാര്‍ , കെ.എസ്.യു നേതാവ് ശരത് തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിനോ അല്ക്സ് സ്വഗതം പറഞ്ഞു................... തൊഴിലുറപ്പു തൊഴിലാളികൾക്കുള്ള കുടിശിക തുക ഉടൻ വിതരണം ചെയ്യുക, വർഷത്തിൽ 120 ദിവസമെങ്കിലും തൊഴിൽ ദിനം ഉറപ്പു നൽകുക, പകർച്ചപ്പനി തടയുന്നതിലുള്ള ആരോഗ്യ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കുക, ജിഎസ്ടി. പ്രാബല്യത്തിൽ വന്നതിനെ തുടർന്നുള്ള രൂക്ഷമായ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. തൊഴിലുറപ്പു തൊഴിലാളികൾക്കു കുടിശിക തുക വിതരണം ചെയ്യാനാവശ്യമായ പണം അനുവദിച്ചിട്ടുണ്ടെന്നു കേന്ദ്രമന്ത്രി ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഇതുവരെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടില്ല. തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് വെള്ളിയാഴ്ച ഒൻപതു പേർ മരിച്ചു. കൊല്ലം പൊഴിക്കര സ്വദേശി റസിയാബീവി (77), വടക്കാഞ്ചേരി സ്വദേശി വിനീത് (30), അണ്ടൂർക്കോണം സ്വദേശി സുനിൽ കുമാർ (40) എന്നിവർ പനി പിടിപെട്ടും കൊല്ലം കൊറ്റംകര സ്വദേശി ഷീജ (39) തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി വസന്തകുമാരി (50), പൂവാർ സ്വദേശി രാജപ്പൻ (63), മലപ്പുറം വേങ്ങര സ്വദേശി കുഞ്ഞിപ്പാത്തു (55) , കണ്ണൂർ ചിത്തരിപ്പറന്പ സ്വദേശി നിഷ (36) എന്നിവർ ഡെങ്കിപ്പനി പിടിപെട്ടും തിരുവനന്തപുരം മാണിക്കൽ സ്വദേശി വിമല (56) എച്ച് 1 എൻ 1 ബാധിച്ചുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് പനിബാധിച്ച് 26384 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 139 പേർക്കു ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 63 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.