അമിത് ഷാ ഇന്നു തിരുവനന്തപുരത്ത്
- 03/06/2017

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തിന് ബിജെപി പ്രവർത്തകർ ഉൗഷ്മളമായ വരവേൽപ്പ് നൽകും. തുടർന്ന് 11ന് വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന അദ്ദേഹം 11.30 മുതൽ ഒരു മണിവരെ ഹോട്ടൽ ഹൈസിന്തിൽ സംസ്ഥാന ഭാരവാഹികളുമായുള്ള യോഗത്തിൽ പങ്കെടുക്കും.