അമിത് ഷാ ഇന്നു തിരുവനന്തപുരത്ത്

തി​​രു​​വ​​ന​​ന്ത​​പു​​രം: ബി​​ജെ​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ ​​ഇ​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തും. ഇ​​ന്ന് രാ​​വി​​ലെ 10.30 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന് ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ ഉൗ​​ഷ്മ​​ള​​മാ​​യ വ​​ര​​വേ​​ൽ​​പ്പ് ന​​ൽ​​കും. തു​​ട​​ർ​​ന്ന് 11ന് ​​വെ​​ള്ള​​യ​​മ്പ​​ല​​ത്തെ അ​​യ്യ​​ൻ​​കാ​​ളി പ്ര​​തി​​മ​​യി​​ൽ പു​​ഷ്പാ​​ർ​​ച്ചന ന​​ട​​ത്തു​​ന്ന അ​​ദ്ദേ​​ഹം 11.30 മു​​ത​​ൽ ഒ​​രു മ​​ണി​​വ​​രെ ഹോ​​ട്ട​​ൽ ഹൈ​​സി​​ന്തി​​ൽ സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യു​​ള്ള യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.