അമിത് ഷാ കൊച്ചിയിൽ
- 02/06/2017

കൊച്ചി: 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിച്ചു. അമിത് ഷായുടെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ബിജെപി കോർ കമ്മിറ്റി യോഗം ആരംഭിച്ചു. സംസ്ഥാനത്തെ പാർട്ടിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന യോഗം പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യും