കന്നുകാലികളെ കൊല്ലരുതെന്നു കേന്ദ്രം: മനുഷ്യാവകാശ ലംഘനമെന്ന് ചെന്നിത്തല
- 26/05/2017

തിരുവനന്തപുരം: ഗോവധ നിരോധനം മനുഷ്യാവകാശ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗോവധ നിരോധനം മനുഷ്യാവകാശം കവർന്നെടുക്കാനുള്ള ശ്രമമാണ്. കേന്ദ്രത്തിന്‍റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഗോവധ നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി. പശുക്കളെ കൊല്ലാൻ കൊടുക്കുന്നതു നിരോധിച്ചുകൊണ്ടുള്ള നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. കൃഷിക്കാർക്കു മാത്രമേ ഇനി കന്നുകാലികളെ കൈമാറ്റം ചെയ്യാവൂ. സന്പൂർണ ഗോവധ നിരോധനത്തിന്റെ ഭാഗമായാണിത്.