കന്നുകാലികളെ കൊല്ലരുതെന്നു കേന്ദ്രം: മനുഷ്യാവകാശ ലംഘനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഗോവധ നിരോധനം മനുഷ്യാവകാശ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗോവധ നിരോധനം മനുഷ്യാവകാശം കവർന്നെടുക്കാനുള്ള ശ്രമമാണ്. കേന്ദ്രത്തിന്‍റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഗോവധ നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി. പ​ശു​ക്ക​ളെ കൊ​ല്ലാ​ൻ കൊ​ടു​ക്കു​ന്ന​തു നി​രോ​ധി​ച്ചുകൊണ്ടുള്ള നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. കൃ​ഷി​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​നി ക​ന്നു​കാ​ലി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​വൂ. സ​ന്പൂ​ർ​ണ ഗോ​വ​ധ നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.