പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവം: പിണറായി
- 14/05/2017

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്നും ദൗർഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളെ എത്രയും പെട്ടെന്നു കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പാക്കും. കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്കു തിരിച്ചടിയാകില്ലെന്നും സമാധാന പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.