പ​യ്യ​ന്നൂ​രി​ലെ കൊ​ല​പാ​ത​കം ഒ​റ്റ​പ്പെ​ട്ട സം​ഭ​വം: പിണറായി

ക​​​ണ്ണൂ​​​ർ: പ​​​യ്യ​​​ന്നൂ​​​രി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നും ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പ്ര​​​തി​​​ക​​​ളെ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ കൊ​​​ണ്ടു​​വ​​​ന്നു പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കും. ക​​​ണ്ണൂ​​​രി​​​ലെ സ​​​മാ​​​ധാ​​​ന ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കി​​​ല്ലെ​​​ന്നും സ​​​മാ​​​ധാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.