ബൈക്കിനും കാറിനും മൈലേജില്ല പെട്രോൾ പമ്പിലെ തട്ടിപ്പ്
- 07/05/2017

ബൈക്കിനും കാറിനും മൈലേജില്ല പെട്രോൾ പമ്പിലെ തട്ടിപ്പ് ഒരു ലിറ്ററിൽ 100 മില്ലിയോളം കുറക്കുന്നു ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ ..വടക്കേ ഇന്ത്യയിൽ തട്ടിപ്പു പിടിച്ചതോടെ കേരളത്തിലെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി .പലരും പമ്പു ഉടമകളിൽ നിന്ന് മാസപ്പടി വാങ്ങുന്നവർ ..പല പമ്പു കളിലും കൃത്രിമം കണ്ടു വെങ്കിലും ഒതുക്കി യെന്നാരോപണം ..വാഹനം ഉപയോഗിക്കുന്നവർക്ക് യൂണിയൻ ഇല്ലല്ലോ .പമ്പിങ് ടെർമിനൽ പലതും സീൽ പൊട്ടിച്ച നിലയിൽ ആര് ചോദിക്കാൻ കോഴിക്കോട്: അളവില്‍ കൃത്രിമം കാണിച്ച് ഉപയോക്താക്കളെ കൊള്ളയടിക്കുന്ന പ്രെട്രോള്‍ പമ്പുകളെ പൂട്ടാന്‍ പുത്തന്‍ നടപടികളുമായി ലീഗല്‍ മെട്രോളജി വകുപ്പ്. സ്ക്വാഡുകളായി തിരിഞ്ഞ് വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് മെഷീനുമായി പരിശോധനയ്ക്കിറങ്ങിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. യുപിയില്‍ ഉള്‍പ്പെടെ ഇത്തരം പരിശോധനകള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പ്രെടോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന നടക്കുന്നത് ആദ്യമായാണ്.ആധുനിക സംവിധാ നത്തോടുകൂടിയ മെഷീനില്‍ പെട്രോള്‍ നിറച്ച് പരിശോധിച്ചാല്‍ പമ്പില്‍ തെളിയുന്ന തുകയ്ക്കനുസരിച്ചുള്ള പെട്രോള്‍ റിലീസാകുന്നുണ്ടോ എന്നറിയാം. ഇതുവഴി നേരത്തേ സെറ്റ് ചെയ്തുവച്ച അളവില്‍ കുറഞ്ഞ പെട്രോള്‍ അടിച്ച് തട്ടിപ്പു നടത്താന്‍ കഴിയില്ല . ഏതുനിമിഷവും പരിശോധന നടക്കുമെന്ന സാഹചര്യം സംജാതമായാല്‍ പമ്പുകളില്‍ നടക്കുന്നവെട്ടിപ്പ് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പലപ്പോഴും നല്കുന്ന തുകയ്ക്കനുസരിച്ചുള്ള അളവില്‍ ഇന്ധനം ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഉപയോക്താക്കള്‍ക്ക് മാര്‍ഗമില്ല. പലയിടത്തും പലരീതിയി ലാണ് പമ്പുകളില്‍ പെട്രോളടിക്കുന്നത്. ചിലയിടത്തുനിന്ന് അടിച്ചാല്‍ അളവ് കുറവാണെന്ന് ബോധ്യപ്പെടാ റുണ്ടെന്ന് ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇത് കണ്ടുപടിക്കാനുള്ള മാര്‍ഗം ഇല്ലാത്തതിനാല്‍ നടപടിഎടുക്കാനും കഴിയാറില്ല. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ റിമോര്‍ട്ട് കണ്ട്രോള് സംവിധാനം വഴി പെട്രോളിന്റെ അളവ് നിയന്ത്രിച്ച് തട്ടിപ്പുനടത്തിയ പെട്രോള്‍ പമ്പ് യുപി പോലീസ് അടപ്പിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ കര്‍ശന പരിശോധന നടത്താനാണ് തീരുമാനം. കോഴിക്കോട് നഗരത്തിലും കൊയിലാണ്ടിയിലുമായി രണ്ട് സ്ക്വാഡുകളായി ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി.