ബൈക്കിനും കാറിനും മൈലേജില്ല പെട്രോൾ പമ്പിലെ തട്ടിപ്പ്

ബൈക്കിനും കാറിനും മൈലേജില്ല പെട്രോൾ പമ്പിലെ തട്ടിപ്പ് ഒരു ലിറ്ററിൽ 100 മില്ലിയോളം കുറക്കുന്നു ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ ..വടക്കേ ഇന്ത്യയിൽ തട്ടിപ്പു പിടിച്ചതോടെ കേരളത്തിലെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി .പലരും പമ്പു ഉടമകളിൽ നിന്ന് മാസപ്പടി വാങ്ങുന്നവർ ..പല പമ്പു കളിലും കൃത്രിമം കണ്ടു വെങ്കിലും ഒതുക്കി യെന്നാരോപണം ..വാഹനം ഉപയോഗിക്കുന്നവർക്ക് യൂണിയൻ ഇല്ലല്ലോ .പമ്പിങ് ടെർമിനൽ പലതും സീൽ പൊട്ടിച്ച നിലയിൽ ആര് ചോദിക്കാൻ കോ​​​ഴി​​​ക്കോ​​​ട്:​ അ​​​ള​​​വി​​​ല്‍ കൃത്രിമം കാ​​​ണി​​​ച്ച് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന പ്രെ​​​ട്രോ​​​ള്‍ പ​​​മ്പു​​​ക​​​ളെ പൂ​​​ട്ടാ​​​ന്‍ പു​​​ത്ത​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ലീ​​​ഗ​​​ല്‍ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പ്. സ്‌​​​ക്വാ​​​ഡു​​​ക​​​ളാ​​​യി തി​​​രി​​​ഞ്ഞ് വ​​​ര്‍​ക്കിം​​​ഗ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് മെ​​​ഷീ​​​നു​​​മാ​​​യി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ. യു​​​പി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ ഇ​​​ത്ത​​​രം പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ പ്രെ​​​ടോ​​​ള്‍ പ​​​മ്പു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വ്യാ​​​പ​​​ക​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യാ​​​ണ്.​​​ആ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ ന​​​ത്തോ​​​ടു​​​കൂ​​​ടി​​​യ മെ​​​ഷീ​​​നി​​​ല്‍ പെ​​​ട്രോ​​​ള്‍ നി​​​റ​​​ച്ച് പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ പ​​​മ്പി​​​ല്‍ തെ​​​ളി​​​യു​​​ന്ന​​​ തു​​​ക​​​യ്ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള പെ​​​ട്രോ​​​ള്‍ റി​​​ലീ​​​സാ​​​കു​​​ന്നു​​​ണ്ടോ എ​​​ന്ന​​​റി​​​യാം. ഇ​​​തു​​​വ​​​ഴി നേ​​​രത്തേ സെ​​​റ്റ് ചെ​​​യ്തു​​​വ​​​ച്ച അ​​​ള​​​വി​​​ല്‍ കു​​​റ​​​ഞ്ഞ പെ​​​ട്രോ​​​ള്‍ അ​​​ടി​​​ച്ച് ത​​​ട്ടി​​​പ്പു ന​​​ട​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ല . ഏ​​​തു​​​നി​​​മി​​​ഷ​​​വും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​മെ​​​ന്ന സാ​​​ഹ​​​ച​​​ര്യം സം​​​ജാ​​​ത​​​മാ​​​യാ​​​ല്‍ പ​​​മ്പു​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​വെ​​​ട്ടി​​​പ്പ് ഒ​​​രു പ​​​രി​​​ധി​​​വ​​​രെ ത​​​ട​​​യാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. പ​​​ല​​​പ്പോ​​​ഴും ന​​​ല്‍​കു​​​ന്ന​​​ തു​​​ക​​​യ്ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​ള​​​വി​​​ല്‍ ഇ​​​ന്ധ​​​നം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന​​​റി​​​യാ​​​ന്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് മാ​​​ര്‍​ഗ​​​മി​​​ല്ല. പ​​​ല​​​യി​​​ട​​​ത്തും പ​​​ല​​​രീ​​​തി​​​യി​​​ ലാ​​​ണ് പ​​​മ്പു​​​ക​​​ളി​​​ല്‍ പെ​​​ട്രോ​​​ള​​​ടി​​​ക്കു​​​ന്ന​​​ത്. ചി​​​ല​​​യി​​​ട​​​ത്തു​​​നി​​​ന്ന് അ​​​ടി​​​ച്ചാ​​​ല്‍ അ​​​ള​​​വ് കു​​​റ​​​വാ​​​ണെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ടാ​​​ റു​​​ണ്ടെ​​​ന്ന് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​ത് ക​​​ണ്ടു​​​പ​​​ടി​​​ക്കാ​​​നു​​​ള്ള മാ​​​ര്‍​ഗം ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ ന​​​ട​​​പ​​​ടി​​​എ​​​ടു​​​ക്കാ​​​നും ക​​​ഴി​​​യാ​​​റി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ല്‍ റി​​​മോ​​​ര്‍​ട്ട് ക​​​ണ്‍​ട്രോ​​​ള്‍ സം​​​വി​​​ധാ​​​നം വ​​​ഴി പെ​​​ട്രോ​​​ളി​​​ന്‍റെ അ​​​ള​​​വ് നി​​​യ​​​ന്ത്രി​​​ച്ച് ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ പെ​​​ട്രോ​​​ള്‍ പ​​​മ്പ് യു​​​പി പോ​​​ലീ​​​സ് അ​​​ട​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ചു​​​വ​​​ട് പി​​​ടി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ പെ​​​ട്രോ​​​ള്‍ പ​​​മ്പു​​​ക​​​ളി​​​ല്‍ ക​​​ര്‍​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ലും കൊ​​​യി​​​ലാ​​​ണ്ടി​​​യി​​​ലു​​​മാ​​​യി ര​​​ണ്ട് സ്‌​​​ക്വാ​​​ഡു​​​ക​​​ളാ​​​യി ലീ​​​ഗ​​​ല്‍ മെ​​​ട്രോ​​​ള​​​ജി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.