ആനാവൂരിൽ ബിജെപി ,സിപിഎം ,സംഘർഷം സ്ഥലത്തു വൻ പോലീസ് സംഗം
- 27/04/2017

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടു ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. അനിൽ, വിനോദ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമിച്ചവർ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു....... നെയ്യാറ്റിൻകര ആനാവൂർ ഭാഗത്താണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഇവരുടെ നില ഗുരുതരമായതിനെ തുടർന്നു മെഡിക്കൽ കോളജിൽ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.......... കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് സി പിഎം -ബിജെപി സംഘർഷം നിലനിൽക്കുന്നതിനിടയിലാണ് ബിജെപി പ്രവർത്തകർക്ക് വെട്ടേൽക്കുന്നത് . ബുധനാഴ്ച ബിജെപിയുടെ നെതൃത്വത്തിൽ ആനാവൂരിൽ പ്രകടനം നടത്തിയിരുന്നു.