CLIK VIEDOപോലീസ് അതിക്രമത്തിൽ പ്രീതിക്ഷേധിച്ചു യുഡിഫ് ,ബിജെപി ഹർത്താൽ
- 06/04/2017

പോലീസ് അതിക്രമത്തിൽ പ്രീതിക്ഷേധിച്ചു യുഡിഫ് ,ബിജെപി ഹർത്താൽ തിരുവനന്തപുരം:::::::::: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരേയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ഇന്നു സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു ...ഹർത്താൽ അനുകൂലികൾ പ്രതിക്ഷേത മാർച്ചുകൾ നടത്തി ....മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഇരുകൂട്ടരും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ.KSRTC ,ബസ്സുകൾ നിരത്തിൽ ഇറങ്ങിയില്ല ,ഓട്ടോ ,ടാക്സികൾ ഓടിയില്ല .......സംസ്ഥാന വ്യാപകമായി ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ പൂര്‍ണം. കട-കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വെളളറട , പാറശാല തുടങ്ങിയ സ്ഥലങ്ങളില്‍ മത്സ്യചന്തകള്‍ ചെറിയ തരത്തില്‍ പ്രവര്‍ത്തിച്ചു. കടലോര മേഖലയായ പൊഴിയൂര്‍ , പുവാര്‍ , കാഞ്ഞിരംകുളം , കരിങ്കുളം തുടങ്ങീ സ്ഥലങ്ങളിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി........... ബാലരാമപുരം , നേമം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. മത്സ്യചന്തകള്‍ പ്രവര്‍ത്തിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താലൂക്കിലുടനീളം സമരാനുകൂലികള്‍ പ്രകടനം നടത്തി. പരീക്ഷകൾ, പത്രം, പാൽ, ആശുപത്രി, വിവാഹം, മരണം, ശബരിമല, ഉംറ തീർഥാടകർ, ഉൽസവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തല