വിജയാനന്ദ് വിരമിക്കുന്നു ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ
- 30/03/2017

എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നിയമിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം .1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ തിരുവനന്തപുരം ജില്ലാ കളക്ടർ, സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി, സഹകരണ, രജിസ്ട്രേഷൻ, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒമ്പതു വർഷം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്നു നളിനി നെറ്റോ. 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും 2009, 2014 വർഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളും നളിനി നെറ്റോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരിന്നു.രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ നളിനി ഒരു വർഷം തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ അധ്യാപികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. വിജിലൻസ് ഡയറക്ടറായി വിരമിച്ച ഡെസ്മണ്ട് നെറ്റോ ആണ് ഭർത്താവ്.