വി​​ജ​​യാ​​ന​​ന്ദ് വി​​ര​​മി​​ക്കു​​ന്നു ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​യി ന​​ളി​​നി നെ​​റ്റോ

എ​​സ്.​​എം. വി​​ജ​​യാ​​ന​​ന്ദ് വി​​ര​​മി​​ക്കു​​ന്ന ഒ​​ഴി​​വി​​ൽ സം​​സ്ഥാ​​ന ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​യി ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ന​​ളി​​നി നെ​​റ്റോ​​യെ നി​​യ​​മി​​ക്കാ​​ൻ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം .1981 ബാ​​ച്ച് ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​യ ന​​ളി​​നി നെ​​റ്റോ തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ലാ ക​​ള​​ക്ട​​ർ, സം​​സ്ഥാ​​ന ടൂ​​റി​​സം ഡ​​യ​​റ​​ക്ട​​ർ, നി​​കു​​തി, സ​​ഹ​​ക​​ര​​ണ, ര​​ജി​​സ്ട്രേ​​ഷ​​ൻ, ജ​​ല​​സേ​​ച​​നം, ഗ​​താ​​ഗ​​തം തു​​ട​​ങ്ങി​​യ വ​​കു​​പ്പു​​ക​​ളി​​ൽ സെ​​ക്ര​​ട്ട​​റി​​ എന്നീ നിലകളിൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഒ​​മ്പ​​തു വ​​ർ​​ഷം സം​​സ്ഥാ​​ന​​ത്തെ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു ന​​ളി​​നി നെ​​റ്റോ. 2006, 2011 വ​​ർ​​ഷ​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളും 2009, 2014 വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളും ന​​ളി​​നി നെ​​റ്റോ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റാ​​യി​​രി​​​​ന്നു.ര​​സ​​ത​​ന്ത്ര​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി​​യ ന​​ളി​​നി ഒ​​രു വ​​ർ​​ഷം തി​​രു​​വ​​ന​​ന്ത​​പു​​രം ഓ​​ൾ സെ​​യി​​ന്‍റ്സ് കോ​​ള​​ജി​​ൽ അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​ണ്. വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​റാ​​യി വി​​ര​​മി​​ച്ച ഡെ​​സ്മ​​ണ്ട് നെ​​റ്റോ ആ​​ണ് ഭ​​ർ​​ത്താ​​വ്.