കുണ്ടറപെണ്കുട്ടിയെ പീഡിപ്പിച്ചത് മുത്തഛൻ വിക്ടർ
- 20/03/2017

: കുണ്ടറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുത്തച്ഛനാണെന്ന് പോലീസ് കണ്ടെത്തി. പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. മുത്തച്ഛന് വിക്ടർ ഉള്‍പ്പടെ അടുത്ത ബന്ധുക്കള്‍ രണ്ടുദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്നു. കുണ്ടറ നാന്തിരിക്കലിൽ ആറാം ക്ലാസുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. ഞണ്ട് വിജയൻ എന്നു വിളിക്കുന്ന വിക്ടർ (62) നെയാണ് അറസ്റ്റുചെയ്തത്. മൂന്നു ദിവസമായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു ഇയാൾ. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മൂമ്മയും നൽകിയ മൊഴിയെ തുടർന്നാണു വിക്ടർ തന്നെയാണു പ്രതിയെന്നു സ്ഥിരീകരിച്ചത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കും ആത്മഹത്യാ പ്രേരണയ്ക്കുമുള്ള വകുപ്പുകൾ ചേർത്താണു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ മറ്റു പ്രതികളുണ്ടോയെന്നതും പരിശോധിച്ചുവരികയാണ്. കുട്ടി മരിക്കുന്നതിനു മൂന്നുദിവസം മുമ്പുപോലും വിക്ടർ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയിരുന്നുവെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അപ്പൂപ്പൻ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം കുട്ടിയും ചേച്ചിയും പലതവണ അമ്മൂമ്മയോട് പരാതിപ്പെട്ടിരുന്നു. ഇവരുടെ അമ്മയോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സീനിയർ ക്രിമിനൽ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടർ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തുവരികയായിരുന്നു. മകളുടെ വീടിന് അടുത്തുതന്നെ മറ്റൊരു വീടുവാങ്ങി വിക്ടറും ഭാര്യയും താമസിച്ചുവരവെയാണ് മകൾ, ഭർത്താവ് തന്റെ മക്കളെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി കുണ്ടറ സിഐക്ക് പരാതി നൽകിയത്. തുടർന്ന് മകളും മക്കളും വിക്ടറിന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങി. ഇവിടെ വച്ചാണത്രെ വിക്ടർ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. കസ്റ്റഡിയിലുള്ളവര്‍ നേരത്തെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ മുത്തശ്ശിയും സഹോദരിയും നല്കിയ മൊഴിയുടെഅടിസ്ഥാനത്തിലാണ് പ്രതിയ അറസ്റ്റ് ചെയ്തത്.പോലീസിന്റെ വീഴ്ചയെ തുടർന്നു നടന്നു വരുന്ന ആണ്നുവേഷണം സൂക്ഷിച്ചാണ് പോലീസ് കൈകാര്യം ചെയ്യുന്നത് .പോലീസിനെതിരെ മെഴ്സിക്കുട്ടിയമ്മയും രംഗത്തുണ്ട് .കൂടുതൽ തെളിവ് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിടൂ .പ്രതി കസ്റ്റഡിയിൽ തന്നെയുണ്ട് .മുൻപ് പെൺകുട്ടിയുടെ പേരിൽ എടുത്ത കേസ് വീണ്ടും പരിശോധിക്കും .കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പ്രതിയാക്കുന്ന രീതി പോലീസ് മതിയാക്കേണ്ടി വരും .