കുണ്ടറപെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുത്തഛൻ വി​​​ക്ട​​​ർ

: കുണ്ടറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുത്തച്ഛനാണെന്ന് പോലീസ് കണ്ടെത്തി. പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. മുത്തച്ഛന്‍ വിക്ടർ ഉള്‍പ്പടെ അടുത്ത ബന്ധുക്കള്‍ രണ്ടുദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്നു. കു​​​ണ്ട​​​റ നാ​​​ന്തി​​​രി​​​ക്ക​​​ലി​​​ൽ ആ​​​റാം ക്ലാ​​​സു​​​കാ​​​രി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​ട്ടി​​​യു​​​ടെ മു​​​ത്ത​​​ച്ഛ​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു. ഞ​​​ണ്ട് വി​​​ജ​​​യ​​​ൻ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന വി​​​ക്ട​​​ർ (62) നെ​​​യാ​​​ണ് അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ൾ. പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യും അ​​​മ്മൂ​​​മ്മ​​​യും ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യെ തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ക്ട​​​ർ ത​​​ന്നെ​​​യാ​​​ണു പ്ര​​​തി​​​യെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​നും പ്ര​​​കൃ​​​തി വി​​​രു​​​ദ്ധ പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​യ്ക്കു​​​മു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ത്താ​​​ണു പ്ര​​​തി​​​യു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​റ്റു പ്ര​​​തി​​​ക​​​ളു​​​ണ്ടോ​​​യെ​​​ന്ന​​​തും പ​​​രി​​​ശോ​​​ധി​​​ച്ചു​​വ​​​രി​​​ക​​​യാ​​​ണ്. കു​​​ട്ടി മ​​​രി​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നു​​​ദി​​​വ​​​സം മു​​​മ്പു​​​പോ​​​ലും വി​​​ക്ട​​​ർ കു​​​ട്ടി​​​യെ പ്ര​​​കൃ​​​തി വി​​​രു​​​ദ്ധ പീ​​​ഡ​​​ന​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. അ​​​പ്പൂ​​​പ്പ​​​ൻ ത​​​ങ്ങ​​​ളോ​​​ട് മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന വി​​​വ​​​രം കു​​ട്ടി​​യും ചേ​​​ച്ചി​​​യും പ​​​ല​​​ത​​​വ​​​ണ അ​​​മ്മൂ​​​മ്മ​​യോ​​​ട് പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ അ​​മ്മ​​യോ​​​ടും പ​​​രാ​​​തി പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. സീ​​​നി​​​യ​​​ർ ക്രി​​​മി​​​ന​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ ഗു​​​മ​​​സ്ത​​​നാ​​​യി​​​രു​​​ന്ന വി​​​ക്ട​​​ർ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി കൊ​​​ല്ല​​​ത്ത് ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ആ​​​യി ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ക​​​ളു​​​ടെ വീ​​​ടി​​​ന് അ​​​ടു​​​ത്തു​​​ത​​​ന്നെ മ​​​റ്റൊ​​​രു വീ​​​ടു​​​വാ​​​ങ്ങി വി​​​ക്ട​​​റും ഭാ​​​ര്യ​​​യും താ​​​മ​​​സി​​​ച്ചു​​​വ​​​ര​​​വെ​​​യാ​​​ണ് മ​​ക​​ൾ, ഭ​​​ർ​​​ത്താ​​​വ് ത​​​ന്‍റെ മ​​​ക്ക​​​ളെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന് കാ​​​ട്ടി കു​​​ണ്ട​​​റ സിഐക്ക് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് മ​​ക​​ളും മ​​​ക്ക​​​ളും വി​​​ക്ട​​​റി​​​ന്‍റെ വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. ഇ​​​വി​​​ടെ വ​​​ച്ചാ​​​ണ​​ത്രെ വി​​​ക്ട​​​ർ കു​​​ട്ടി​​​ക​​​ളെ ശാ​​​രീ​​​രി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. കസ്റ്റഡിയിലുള്ളവര്‍ നേരത്തെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ മുത്തശ്ശിയും സഹോദരിയും നല്‍കിയ മൊഴിയുടെഅടിസ്ഥാനത്തിലാണ് പ്രതിയ അറസ്റ്റ് ചെയ്‌തത്.പോലീസിന്റെ വീഴ്ചയെ തുടർന്നു നടന്നു വരുന്ന ആണ്നുവേഷണം സൂക്ഷിച്ചാണ് പോലീസ് കൈകാര്യം ചെയ്യുന്നത് .പോലീസിനെതിരെ മെഴ്‌സിക്കുട്ടിയമ്മയും രംഗത്തുണ്ട് .കൂടുതൽ തെളിവ് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിടൂ .പ്രതി കസ്റ്റഡിയിൽ തന്നെയുണ്ട് .മുൻപ് പെൺകുട്ടിയുടെ പേരിൽ എടുത്ത കേസ് വീണ്ടും പരിശോധിക്കും .കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പ്രതിയാക്കുന്ന രീതി പോലീസ് മതിയാക്കേണ്ടി വരും .