കാർ തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക് കൊട്ടേഷൻ സംഘമെന്ന് സൂചന
- 18/03/2017

നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക്:വാഹനം മറിഞ്ഞ സമയത്തു കാറിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ വെള്ളനാട്: കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് നാലുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയാണ് സംഭവം. കടുവാക്കുഴിയിൽ നിന്ന് വെള്ളനാട്ടെയ്ക്ക് പോകുകയായിരുന്ന സ്വകാര്യ കാറാണ് അറപറ മുക്കിൽ വെച്ച് തെങ്ങിലിടിച്ച് തലകീഴായി മറിഞ്ഞത്. കാറിൽ സഞ്ചരിച്ചിരുന്ന ചാങ്ങ സ്വദേശികളായ ശ്രീജിത്ത്, വിനോദ്, പൊട്ടതല സ്വദേശിയായ അജി, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ശ്രീജിത്ത്്, വിനോദ് എന്നിവർക്കാണ് ഗുരുതര പരിക്കുള്ളത്. കാറിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടി കൂടിയ പരിസരവാസികൾ ഇവരെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആര്യ നാട് എസ്ഐ അജീഷിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.:വാഹനം മറിഞ്ഞ സമയത്തു കാറിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ .അന്നു വേഷണത്തിനു ഒരുങ്ങി പോലീസ്