കാർ തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക് കൊട്ടേഷൻ സംഘമെന്ന് സൂചന

നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക്:വാഹനം മറിഞ്ഞ സമയത്തു കാറിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ വെ​ള്ള​നാ​ട്: കാ​ർ നി​യ​ന്ത്രണം വി​ട്ടു​മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. കഴിഞ്ഞ ദിവസം വൈ​കി​ട്ട് 3.30 ഓടെ​യാ​ണ് സം​ഭ​വം. ക​ടു​വാ​ക്കു​ഴി​യി​ൽ നി​ന്ന് വെ​ള്ള​നാ​ട്ടെ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ കാ​റാ​ണ് അ​റ​പ​റ മു​ക്കി​ൽ വെ​ച്ച് തെ​ങ്ങി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ചാ​ങ്ങ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത്, വി​നോ​ദ്, പൊ​ട്ട​ത​ല സ്വ​ദേ​ശി​യാ​യ അ​ജി, ഇ​വ​രു​ടെ മ​റ്റൊ​രു സു​ഹൃ​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ഇ​തി​ൽ ശ്രീജി​ത്ത്്, വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കു​ള്ള​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി കൂ​ടി​യ പ​രി​സ​ര​വാ​സി​ക​ൾ ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ആ​ര്യ നാ​ട് എ​സ്ഐ അ​ജീ​ഷി​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.:വാഹനം മറിഞ്ഞ സമയത്തു കാറിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ .അന്നു വേഷണത്തിനു ഒരുങ്ങി പോലീസ്