ചാണകവെള്ളം എത്ര തളിച്ചാലും ഈ സർക്കാർ നന്നാകില്ല: പി.സി തോമസ്
- 06/03/2017

ചാണകവെള്ളം എത്ര തളിച്ചാലും ഈ സർക്കാർ നന്നാകില്ല: പി.സി തോമസ് കോട്ടയം: റേഷൻ അരി, വിലക്കയറ്റം, വരൾച്ച, ക്രമസമാധാനം, സ്ത്രീ സുരക്ഷ, ദളിത് പീഡനം എന്നിവയുൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ വൻ പരാജയമായി മുഖം മങ്ങിയ കേരള സർക്കാരിനെ ശുദ്ധീകരിക്കാൻ സംസ്ഥാനത്ത് ലഭ്യമാകാവുന്ന മുഴുവൻ ചാണകവും ഉപയോഗിച്ചു വെള്ളം തളിച്ചാലും പ്രയോജനമുണ്ടാകുമെന്ന തോന്നുന്നില്ലെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതിയംഗവുമായ പി.സി. തോമസ്. തിരുവനന്തപുരം സെക്രട്ടറിയറ്റിലേക്കു ചാണകവെള്ളം തളിക്കുന്ന കേരള കോൺഗ്രസ് പാർട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ്.