പേരൂർക്കടയിൽ സമരങ്ങളുടെ പെരുമഴ താരംലക്ഷ്മിനായർതന്നെ
- 05/02/2017

പേരൂർക്കടയിൽ സമരങ്ങളുടെ പെരുമഴ . ഇപ്പോഴും താരം ലക്ഷ്മിനായർ തന്നെ .കഴിഞ മന്ദ്രിസഭയിൽ സരിതയെങ്കിൽ ഇന്നിവിടെ തിളങ്ങുന്നത് ലക്ഷ്മിനായരും .ലക്ഷ്മിനായർ ക്കു വേണ്ടി LDF മന്ദ്രിസഭയും ,SFI യും ,പോലീസും . നാളെ ലോ അക്കാഡമി തുറന്നു പ്രവർത്തിക്കാൻ സർവ സന്നാഹവുമായി പോലീസ് എത്തുമ്പോൾ സമരം ചെയ്യുന്നവർ തടയുമെന്നത് ഉറപ്പാണ് . ഇതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയും .ലക്ഷ്മിനായരുടെ അറസ്റ് ആവശ്യപ്പെട്ടു ദളിത് സംഘടനകളും രംഗത്തുവരുന്നതോടെ ഗതി മാറും . : തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വിദ്യാർഥി സം ഘടനാ പ്രതിനിധികളുമായി ഇ ന്നലെ വിളിച്ചു ചേർത്ത ചർച്ച വീണ്ട ും പരാജയപ്പെട്ടതോടെ പേരൂർക്കടയിൽ വിവിധ സംഘടനകളുടെ പ്രകടനങ്ങളും പ്രതിഷേധങ്ങളും കൊടുംപിരി കൊള്ളു ന്നു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംഎൽഎയും ബി ജെപി നേതാവ് വി.വി. രാജേഷുമാണ് ലോ അക്കാഡമി വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിച്ചുവരുന്നത്. ഇന്നലെ രാവിലെ മുതൽ നിരവധി പേരാണ് ഇരുനേതാക്കളെയും സന്ദർശിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,വി.എം. സുധീരൻ, രമേശ് ചെന്നിത്തല എന്നിവർ മുരളീധരനെ കാണാനെത്തിയിരുന്നു. മുഖ്യമന്ത്രി കോഴിക്കോട് പത്രസമ്മേളനം നടത്തിയപ്പോൾത്തന്നെ ചർച്ച പരാജയപ്പെടുമെന്നു മനസിലായതായി വി.എം. സുധീരൻ പറഞ്ഞു. ഇതിനിടെ ചർച്ച പരാജയപ്പെടുന്ന സാഹചര്യത്തിൽ താൻ അക്കാഡമിസ്ഥാനം രാജിവയ്ക്കുമെന്നു പറഞ്ഞ് ചെയർമാൻ കെ. അയ്യപ്പൻപിള്ള ബിജെപിയുടെ സമരപ്പന്തലിലെത്തി സംസാരിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെ രാജിവച്ചതായി അറിവില്ല. അതേസമയം മഹിളാ കോണ്ഗ്രസ്, മഹിളാ മോർച്ച എന്നീ സംഘടനകളുടെ പ്രവർത്തകർ അക്കാഡമിയുടെ മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഇതിനിടെ പോലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. മഹിളാ മോർച്ചാ സംസ്ഥാന പ്രസിഡന്റ് രേണു സുരേഷിന് പരിക്കേറ്റു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പേരൂർക്കടയിൽ വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. തിങ്കളാഴ്ച മുതൽ ലോ അക്കാഡമിയിൽ ക്ലാസുകൾ തുടങ്ങും. സമരത്തിൽ നിന്നു പിന്മാറിയ എസ്എഫ്ഐ പ്രവർത്തകരും സംഘടനാ അനുഭാവമുള്ള വിദ്യാർഥികളും ക്ലാസിലേക്ക് എത്തും. ഇവർക്കു സുരക്ഷയൊരുക്കാൻ പോലീസ് സർവസന്നാഹവുമായി ഉണ്ടാകും. അതേ സമയം വിദ്യാർഥികളെ സമരക്കാർ തടയാനും സാധ്യതയുണ്ട് ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജിയിൽ വിദ്യാർഥികൾ ഉറച്ച് നിന്നതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. രാജി വ്യക്തിപരമായ കാര്യമാണ്. അതിൽ സർക്കാരിനും മറ്റാർക്കും ഇടപെടാനാവില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ പ്രിൻസിപ്പിലിനെ നിയമിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ പ്രിൻസിപ്പൽ എത്തുന്നതോടെ പഴയ പ്രിൻസിപ്പൽ തത്വത്തിൽ പുറത്താകും. എന്നാൽ ലക്ഷ്മി നായരുടെ രാജി കാര്യത്തിൽ സമരക്കാർ ഉറച്ചുനിന്നു. വിദ്യാർഥികൾ ഉന്നയിച്ച മറ്റെല്ലാ കാര്യത്തിലും തീരുമാനത്തിലെത്തിയിരുന്നു. രണ്ടു മണിക്കൂറോളമാണ് ചർച്ച നടത്തിയത്. ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയെന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം: ലോ അക്കാഡമി സമരം ഒത്തുതീർപ്പാക്കുന്നതിനു വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ച പരാജയപ്പെട്ടു. ഡോ. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാട് മാനേജ്മെന്റ് ആവർത്തിച്ചതോടെയാണിത്. മന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. വിദ്യാർഥി പ്രതിനിധികളുമായുള്ള ചർച്ചയിൽ മന്ത്രിക്കൊപ്പം പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ലോ അക്കാഡമി ഡയറക്ടർ ഡോ.എൻ. നാരായണൻ നായരും പങ്കെടുത്തു. പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു ഡോ. ലക്ഷ്മി നായർ അഞ്ച് വർഷത്തേക്കു മാറിനിൽക്കുമെന്ന മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, രാജിയിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നു സമരക്കാർ അറിയിച്ചു. പ്രിൻസിപ്പൽ ചെയ്ത 17 തെറ്റുകൾ വിദ്യാർഥികൾ അക്കമിട്ടു നിരത്തി. ചർച്ചയിൽ രൂക്ഷമായ തർക്കവുമുണ്ടായി. ഇരു വിഭാഗവും നിലപാടുകളിൽ ഉറച്ചുനിന്നതോടെ മന്ത്രി ഇറങ്ങിപ്പോയി. മന്ത്രി വിളിച്ച ചർച്ചയിൽനിന്നു മന്ത്രി തന്നെ ഇറങ്ങിപ്പോയതു ശരിയായില്ലെന്ന് എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർഥി സംഘടനാ പ്രതിനിധികൾ പറഞ്ഞു. ചർച്ചയിൽ പുതുതായി ഒരു നിർദേശവും വന്നില്ലെന്നു സമരം ചെയ്യുന്ന വിദ്യാർഥികളുടെ പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്ത ആര്യ, മാളവിക എന്നിവർ പറഞ്ഞു. അഞ്ചു വർഷത്തേക്കു പ്രിൻസിപ്പൽ മാറി നിൽക്കാമെന്ന തീരുമാനത്തോടു യോജിക്കാനാകില്ല. മുൻപ് ഇത്തരത്തിൽ മാറി നിന്നിട്ടും അവരുടെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ലക്ഷ്മി നായർ തിരിച്ചുവന്നാൽ തെറ്റുകൾക്കെതിരേ പ്രതികരിക്കുന്നതിനു കഴിവുള്ള കുട്ടികൾ ഉണ്ടാകണമെന്നില്ലെന്നും അവർ പറഞ്ഞുലോ അക്കാഡമിക്കു ഭൂമി നൽകിയതിനെപ്പറ്റി അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി. രാമസ്വാമിയുടെ കാലത്താണു ഭൂമികൈമാറ്റം നടന്നത്. അതിനുശേഷം എത്രയോ സർക്കാരുകൾ കടന്നുപോയി. അതുകൊണ്ടുതന്നെ ഇപ്പോൾ അന്വേഷണം സാധ്യമല്ലെന്നും മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ലോ അക്കാഡമിയുടെ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടു വി.എസ്. അച്യുതാന്ദൻ റവന്യു മന്ത്രിക്കു കത്ത് നൽകിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണു മുഖ്യമന്ത്രി പ്രതികരിച്ചത്. ഭൂമി നൽകിയതിനെപ്പറ്റി പരിശോധിക്കണം എന്നൊക്കെയുള്ളത് ചിലരുടെ ആവശ്യം മാത്രമാണ്. ലോ അക്കാഡമി ഏറ്റെടുക്കുകയോ, അക്കാഡമിയുടെ ഭൂമി ഏറ്റെടുക്കുകയോ ചെയ്യില്ല. ട്രസ്റ്റ് സംബന്ധിച്ചു യാതൊരന്വേഷണത്തിനും സർക്കാർ തയാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ പാർട്ടിക്കും ഓരോ നിലപാടുണ്ടാവും. അതിനോടു പ്രതികരിക്കുക എന്നത് തന്റെ ജോലിയല്ല. ബിജെപി നേതാവ് വി. മുരളീധരൻ നിരാഹാരം കിടക്കുന്നെന്നുകരുതി അതിലൊക്കെ ചാടിക്കയറി ഇടപെടാൻ കഴിയുമോ? മാധ്യമങ്ങളടക്കം പലർക്കും അവരുടേതായ താത്പര്യങ്ങളുണ്ട്. അതിലൊന്നും സർക്കാരിനു കാര്യമില്ല- പിണറായി പറഞ്ഞു.ആത്മഹത്യ ചെയ്ത നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ അമ്മയുടെ വേദന മസിലാക്കിയിട്ടുണ്ട്. മകൻ മരിച്ച അമ്മയുടെ വേദനയാണത്. അവരുടെ കുടുംബത്തിനു പരിമിതികൾ മറികടന്നുള്ള സഹായമാണു സർക്കാർ ചെയ്തിരിക്കുന്നത്. മരണം അന്വേഷിക്കാൻ പ്രത്യേക സംഘം ഉണ്ടാക്കി. ആരും ആവശ്യപ്പെട്ടിട്ടു ചെയ്തതല്ല. താൻപോകാത്തത് സൗകര്യക്കുറവുകൊണ്ടാണ്. മന്ത്രി ടി.പി. രാമകൃഷ്ണൻ പോയിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു. തിരുവനന്തപുരം: ലോ അക്കാഡമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തെ തള്ളി വി.എസ്. അച്യുതാനന്ദനും സിപിഐയും റവന്യു മന്ത്രിയും രംഗത്ത്. ലോ അക്കാഡമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടു തെറ്റാണെന്നു വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ഭൂമി ആരു കൈവശപ്പെടുത്തിയാലും അതു തിരിച്ചെടുക്കേണ്ടതു പ്രാഥമിക ചുമതലയാണ്. അതു ചെയ്തേ തീരൂവെന്നും വി.എസ്. പറഞ്ഞു. ലോ അക്കാഡമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നില്ലെന്നു രാവിലെ കോഴിക്കോട്ടു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തി മണിക്കൂറുകൾക്കുള്ളിൽതന്നെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ രംഗത്തെത്തിയിരുന്നു. ലോ അക്കാഡമിയുടെ ഭൂമിയുമായി ബന്ധപ്പെട്ടു ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, പൊതു പ്രവർത്തകനായ സി.എൽ. രാജൻ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനെ ചുമതലപ്പെടുത്തിയതെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. സർ സി.പിയുടെ കാലത്തു ഭൂമി ഏറ്റെടുത്ത നടപടി അന്വേഷിക്കില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞതെന്നാണു തനിക്കു വ്യക്തമായതെന്നും അല്ലാതെ ലോ അക്കാദമിക്ക് 1984ൽ ഭൂമി പതിച്ചു നൽകിയതിന്റെ അന്വേഷണമല്ല നടക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നാണു മനസിലാക്കുന്നതെന്നും റവന്യു മന്ത്രി പറഞ്ഞു. ലോ അക്കാഡമിയുടെ ഭൂമി സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്നും സർ സി.പിയുടെ കാലത്തെ ഭൂമി കൈമാറ്റം ഇപ്പോൾ അന്വേഷിക്കാൻ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. ലോ അക്കാഡമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട അന്വേഷണവുമായി സർക്കാർ മുന്നോട്ടു പോകുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടി സ്വീകരിക്കുമ്പോൾ ഇതു വ്യക്തമാകുമെന്നാണു, മുഖ്യമന്ത്രിയുടെ നിലപാടിനു വിരുദ്ധമായി കാനം രാജേന്ദ്രൻ പറയുന്നത്. പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്പോൾ ഇതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭിപ്രായം പറയുന്നതു സ്വാഭാവിക അന്വേഷണത്തെ സ്വാധീനിക്കുന്നതിനു തുല്യമാണെന്നാണു സിപിഐയുടെ നിലപാട്. അന്വേഷണം നടക്കുന്നില്ലെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥനു നിഷ്പക്ഷമായ റിപ്പോർട്ട് നൽകാൻ കഴിയാത്ത അവസ്ഥയുണ്ടാക്കും. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥനായ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തിലാണു നിലവിൽ അന്വേഷണം നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ റിപ്പോർട്ടായി നൽകുന്നതിന് ഇതു തടസം സൃഷ്ടിക്കുമെന്നും പൊതുവേ വിലയിരുത്തപ്പെടുന്നു. ഭൂമിയെക്കുറിച്ച് അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ പ്രതിപക്ഷവും രംഗത്തെത്തി. സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത് അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് കൈയേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതിനു സമാനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം സാറ്റലൈറ്റ് സർവേ പ്രകാരം അളവു നടത്തിയപ്പോൾ വിദ്യാഭ്യാസ ആവശ്യത്തിനു പതിച്ചു നൽകിയ ലോ അക്കാഡമിയുടെ 11.49 ഏക്കർ ഭൂമിയിൽ ഒരേക്കറോളം സ്ഥലത്തു വിദ്യാഭ്യാസ ഇതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസ ഇതര ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്ന ഭൂമി സർക്കാരിലേക്കു തിരിച്ചെടുക്കാൻ 1984 ലെ കെ. കരുണാകരൻ സർക്കാർ ഭൂമി പതിച്ചു നൽകിയപ്പോൾ തന്നെ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ഇതിനിടയിലാണു വിദ്യാഭ്യാസ ആവശ്യത്തിനു നൽകിയ ഭൂമി താമസത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമായി ദുർവിനിയോഗം നടത്തിയെന്നു റവന്യു അധികൃതർ കണ്ടെത്തിയത്. ലോ അക്കാഡമിയുടെ ഭൂമിയുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ കളക്ടർ തയാറാക്കിയ റിപ്പോർട്ട് വൈകാതെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനു കൈമാറുമെന്നു സൂചന. ലോ അക്കാഡമിക്കു വിദ്യാഭ്യാസ ആവശ്യത്തിന് അനുവദിച്ച ഭൂമിയിൽ ക്രമക്കേടു നടന്നെന്ന കണ്ടെത്തലോടെയാണു റവന്യു അധികൃതർ ജില്ലാ കളക്ടർക്കു കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയത്. റവന്യു അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നിഗമനങ്ങളോടെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമി മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചാൽ സർക്കാരിലേക്കു തിരിച്ചെടുക്കാൻ ഭൂമി പതിച്ചു നൽകിയ വ്യവസ്ഥയിൽ പറയുന്നുണ്ട്. നാളെ മുതൽ ലോ അക്കാഡമിയിൽ ക്ലാസുകൾ ആരംഭിക്കുമെന്നു മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാഭ്യാസ മന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. കോളജ് തുറന്നു പ്രവർത്തിക്കുന്നതിനു സർക്കാരിന്റെ സഹായമുണ്ടാകുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.