കേരളത്തെഡിജിറ്റൽ വിദ്യാഭ്യാസസംസ്ഥാനമാക്കും : മന്ത്രി രവീന്ദ്രനാഥ്
- 21/01/2017

പഴയങ്ങാടി (കണ്ണൂർ ): ആഗോള പ്രസിദ്ധിയാർജിച്ച കേരളത്തിന്റെ അനന്യമായ മതനിരപേക്ഷ-ജനാധിപത്യ വിദ്യാഭ്യാസം ഇന്ന് ഏറെ പ്രതിസന്ധികളെ നേരിടുകയാണെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്.കേരള വിദ്യാഭ്യാസ മാതൃകയുടെ ഈ സവിശേഷത തിരിച്ചുപിടിക്കുകയാണ് ഈമാസം 27ന് ആരംഭിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.കല്യാശേരി മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സംഗമവും വിദ്യാർഥികളുടെ വിവരങ്ങൾ മൊബൈൽ ആപ്പിലും സെബ്സൈറ്റിലും ലഭ്യമാക്കുന്ന ലെൻസ് കല്യാശേരി പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.