കേരളപോസ്റ്റൽ സർക്കിളിൽ 594 ഒഴിവുകൾ
- 18/01/2017

തിരുവനന്തപുരം:കേരള പോസ്റ്റൽ സർക്കിളിലെ പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ്മാൻ, റെയിൽവേ മെയിൽ സർവീസ് ഡിവിഷനിൽ മെയിൽ ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ 594 ഒഴിവുകളാണ് ഉള്ളത്. പോസ്റ്റ്മാൻ -583 , മെയിൽ ഗാർഡ് - 11.യോഗ്യത: പത്താം ക്ലാസ് തത്തുല്യം.പ്രായം: 18നും 27നും മധ്യേ. എസ്സി, എസ്ടി വിഭാഗക്കാർക്കും ഒബിസി വിഭാഗക്കാർക്കും ഉയർന്ന പ്രായത്തിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.ശമ്പളം: 21,700- 69,100 രൂപ.അപേക്ഷിക്കേണ്ട വിധം: www.ker alapost.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.