ഗാന്ധിനിന്ദയുമായി സംസ്ഥാനസർക്കാരും രമേശ് ചെന്നിത്തല
- 18/01/2017

രാഷ് ട്രപിതാവിന്റെ കാര്യത്തിൽ പിണറായി സർക്കാർ മോദിയുടെ പാതയിലാണു സഞ്ചരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30നു സ്വാതന്ത്ര സമര സേനാനികളുടെ സ്മരണക്കായി രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്നു പറയുന്ന സർക്കാർ ഉത്തരവിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ചു പരാമർശമില്ലാത്തത് അത്യന്തം ആശ്ചര്യമുളവാക്കുന്നു. ഇക്കാര്യത്തിലുള്ള സർക്കാർ തീരുമാനം ഗൂഢലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാർ തെറ്റു തിരുത്തണം. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിയെ ഒഴിവാക്കിയുള്ള രക്തസാക്ഷിത്വ ദിനം സംബന്ധിച്ച സർക്കുലർ തിരുത്താൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും രംഗത്തെത്തിയിരുന്നു.