ഗാന്ധിനിന്ദയുമായി സംസ്ഥാനസർക്കാരും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല

രാ​​ഷ് ട്ര​​പി​​താ​​വി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ മോ​​ദി​​യു​​ടെ പാ​​ത​​യി​​ലാ​​ണു സ​​ഞ്ച​​രി​​ക്കു​​ന്ന​​തെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു. ഗാ​​ന്ധി​​ജി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​ന​​മാ​​യ ജ​​നു​​വ​​രി 30നു ​​സ്വാ​​ത​​ന്ത്ര സ​​മ​​ര സേ​​നാ​​നി​​ക​​ളു​​ടെ സ്മ​​ര​​ണ​​ക്കാ​​യി ര​​ണ്ടു മി​​നി​​റ്റ് മൗ​​നം ആ​​ച​​രി​​ക്ക​​ണ​​മെ​​ന്നു പ​​റ​​യു​​ന്ന സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ൽ മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ത്തെ​​ക്കു​​റി​​ച്ചു പ​​രാ​​മ​​ർ​​ശ​​മി​​ല്ലാ​​ത്ത​​ത് അ​​ത്യ​​ന്തം ആ​​ശ്ച​​ര്യ​​മു​​ള​​വാ​​ക്കു​​ന്നു. ഇ​​ക്കാ​​ര്യ​​ത്തി​​ലു​​ള്ള സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം ഗൂ​​ഢ​​ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണെ​​ന്നു സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. സ​​ർ​​ക്കാ​​ർ തെ​​റ്റു തി​​രു​​ത്ത​​ണം. ഇ​​തി​​നു പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​ർ​​ക്കെ​​തി​​രെ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നും​​അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഗാ​​ന്ധി​​ജി​​യെ ഒ​​ഴി​​വാ​​ക്കി​​യു​​ള്ള ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നം സം​​ബ​​ന്ധി​​ച്ച സ​​ർ​​ക്കു​​ല​​ർ തി​​രു​​ത്താ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​നും രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.