തലേക്കുന്നിൽ ബഷീറിനെ ആദരിച്ചു
- 16/01/2017

തിരുവനന്തപുരം:രാഷ്ട്രീയം സന്പാദിക്കാനല്ല, ജനസേവത്തിനാണ് എന്നു ബോധ്യപ്പെടുത്തിയ നേതാവാണ് തലേക്കുന്നിൽ ബഷീർ എന്ന് എ.കെ. ആന്റണി. വെഞ്ഞാറമൂട് പൗരാവലിയും സബർമതിയും സംയുക്തമായി സംഘടിപ്പിച്ച പൗരസ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പ്രസ്ഥാനത്തിനു വേണ്ടി കൈയിലുള്ളതെല്ലാം വലിച്ചെറിഞ്ഞ നേതാവാണ് ബഷീർ. പ്രവർത്തിച്ച രംഗത്ത് എല്ലാം തനതായ വ്യക്തിത്വം പ്രകടിപ്പിച്ച ബഷീർ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനന്റെ പ്രതീകം കൂടിയാണ്. കക്ഷി രാഷ്ട്രീയത്തിനു അതീതമായി ജനപക്ഷത്ത് നിന്നുള്ള പ്രവർത്തനങ്ങൾ പൊതു പ്രവർത്തനങ്ങൾക്ക് മാതൃകയായണെന്നും എ.കെ. ആന്റണി പറഞ്ഞു. ഡി. കെ. മുരളി എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ. ഷംസുദീൻ സ്വാഗതം പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ, ഡോ. ഡി. ബാബു പോൾ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി എന്നിവർ പ്രസംഗിച്ചു.