തലേക്കുന്നിൽ ബഷീറിനെ ആദരിച്ചു

തിരുവനന്തപുരം:രാ​ഷ്ട്രീ​യം സ​ന്പാ​ദി​ക്കാ​ന​ല്ല, ജ​ന​സേ​വ​ത്തി​നാ​ണ് എ​ന്നു ബോ​ധ്യ​പ്പെ​ടു​ത്തി​യ നേ​താ​വാ​ണ് ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ എ​ന്ന് എ.​കെ. ആ​ന്‍റണി. വെ​ഞ്ഞാ​റ​മൂ​ട് പൗ​രാ​വ​ലി​യും സ​ബ​ർ​മ​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പൗ​ര​സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ന്തം പ്ര​സ്ഥാ​ന​ത്തി​നു വേ​ണ്ടി കൈ​യി​ലു​ള്ള​തെ​ല്ലാം വ​ലി​ച്ചെ​റി​ഞ്ഞ നേ​താ​വാ​ണ് ബ​ഷീ​ർ. പ്ര​വ​ർ​ത്തി​ച്ച രം​ഗ​ത്ത് എ​ല്ലാം ത​ന​താ​യ വ്യ​ക്തി​ത്വം പ്ര​ക​ടി​പ്പി​ച്ച ബ​ഷീ​ർ മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യ​ത്തി​നന്‍റെ പ്ര​തീ​കം കൂ​ടി​യാ​ണ്. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​നു അ​തീ​ത​മാ​യി ജ​ന​പ​ക്ഷ​ത്ത് നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യ​ണെ​ന്നും എ.​കെ. ആ​ന്‍​റ​ണി പ​റ​ഞ്ഞു. ഡി.​ കെ. മു​ര​ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ. ​ഷം​സു​ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​ എം. സു​ധീ​ര​ൻ, ഡോ. ​ഡി. ബാ​ബു പോ​ൾ, മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.