ഏപ്രിൽ30നുമുന്പ് പട്ടയം:റവന്യു മന്ത്രി
- 13/01/2017

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം ഉണ്ടായിരുന്നവരും റവന്യു-വനം വകുപ്പുകളുടെ സംയുക്ത പരിശോധന കഴിഞ്ഞു വിതരണം ചെയ്യാൻ കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും അനുമതി ലഭിച്ചതുമായ അർഹരായ പതിനായിരത്തോളം കർഷകർക്ക് ഏപ്രിൽ 30ന് മുമ്പ് പട്ടയം വിതരണം ചെയ്യാൻനടപടി തുടങ്ങിയതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.ഇതുസംബന്ധിച്ച് ഓഗസ്റ്റ് 22, ഡിസംബർ 15 തീയതികളിൽ ഇടുക്കിയിൽ റവന്യു മന്ത്രിയുടെ നേതൃത്വത്തിലും ജനുവരി നാലിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും നടന്ന ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗങ്ങളിൽ എടുത്ത തീരുമാനപ്രകാരമാണു പട്ടയ വിതരണം സമയ ബന്ധിതമായി നടത്താൻ റവന്യു വകുപ്പ് നടപടി ആരംഭിച്ചത്.