ഏ​പ്രി​ൽ30നുമു​ന്പ് പ​ട്ട​യം:റ​വ​ന്യു മ​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ 1977 ജ​​നു​​വ​​രി ഒ​​ന്നി​​ന് മു​​മ്പ് വ​​ന​​ഭൂ​​മി കൈ​​വ​​ശം ഉ​​ണ്ടാ​യി​​രു​​ന്ന​​വ​​രും റ​​വ​​ന്യു​-​വ​​നം വ​​കു​​പ്പു​​ക​​ളു​​ടെ സം​​യു​​ക്ത പ​​രി​​ശോ​​ധ​​ന ക​​ഴി​​ഞ്ഞു വി​​ത​​ര​​ണം ചെ​​യ്യാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യും സു​​പ്രീംകോ​​ട​​തി​​യു​​ടെ​​യും അ​​നു​​മ​​തി ല​​ഭി​​ച്ച​​തു​​മാ​​യ അ​​ർ​​ഹ​​രാ​​യ പ​​തി​​നാ​​യി​​ര​​ത്തോ​​ളം ക​​ർ​​ഷ​​ക​​ർ​​ക്ക് ഏ​​പ്രി​​ൽ 30ന് ​​മു​മ്പ് പ​​ട്ട​​യം വി​​ത​​ര​​ണം ചെ​​യ്യാ​​ൻ​ന​​ട​​പ​​ടി​ തു​ട​ങ്ങി​യ​​താ​​യി മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ അ​​റി​​യി​​ച്ചു.ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഓ​​ഗ​​സ്റ്റ് 22, ഡി​​സം​​ബ​​ർ 15 തീ​​യ​​തി​​ക​​ളി​​ൽ ഇ​​ടു​​ക്കി​​യി​​ൽ റ​​വ​​ന്യു മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ജ​​നു​​വ​​രി നാ​​ലി​​നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ലും ന​​ട​​ന്ന ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും യോ​​ഗ​​ങ്ങ​​ളി​​ൽ എ​​ടു​​ത്ത തീ​​രു​​മാ​​ന​പ്ര​​കാ​​ര​​മാ​​ണു പ​​ട്ട​​യ വി​​ത​​ര​​ണം സ​​മ​​യ ബ​​ന്ധി​​ത​​മാ​​യി ന​​ട​​ത്താ​​ൻ റ​​വ​​ന്യു വ​​കു​​പ്പ് ന​​ട​​പ​​ടി​ ആ​​രം​​ഭി​​ച്ച​​ത്.