കറൻസിആന്ദോളൻ 17നു ട്രെയിൻതടയും pcജോർജ്
- 13/01/2017

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കറൻസി നിരോധന നിയമത്തിനെതിരെ കറൻസി ആന്ദോളൻ എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നു പി.സി. ജോർജ് എംഎൽഎ. 17ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞാകും സമരം. സ്വന്തമായി ഭൂമിയും വീടും പോലുമില്ലാത്ത കോടിക്കണക്കിന് ഇന്ത്യക്കാരോടു ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചു മോദി സംസാരിക്കുന്നത് അപഹാസ്യമാണ്. മോദിയും ബിജെപിയും ജനങ്ങളോടു മാപ്പു പറഞ്ഞ് സമ്പദ് വ്യവസ്ഥ പുനരുദ്ധരിക്കാനും നയം മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കു നഷ്ടപരിഹാരം നൽകാനും തയാറാകണമെന്നും പി.സി. ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.