ജിഷ്ണുവിന്റെമരണം: നീതിപൂർവമായഅന്വേഷണം ഉറപ്പാക്കണംശോഭ സുരേന്ദ്രൻ
- 13/01/2017

കൊച്ചി: പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിയായ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നീതിപൂർവമായ അന്വേഷണം ഉറപ്പാക്കണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കണം.ചീഫ് സെക്രട്ടറിയെപ്പോലും വിശ്വാസത്തിൽ എടുക്കാതെ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തങ്ങൾ ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.