ബോട്ടുകളുടെ സഹകരണത്തോടെ കടൽ അരിച്ചുപെറുക്കുമെന്ന് മുഖ്യമന്ത്രി
- 18/12/2017

ഓഖി ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കടൽ അരിച്ചുപെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളുടെയും ലത്തീൻ സമുദായ പ്രതിനിധികളുടെയും യോഗത്തിൽ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഗോവ തീരംവരെ തെരച്ചിൽ നടത്താനാണ് ആലോചിക്കുന്നത്. 200 മത്സ്യബന്ധന ബോട്ടുകളെങ്കിലും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ബോട്ടുടമകളോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമുമായി ബോട്ടുടമകൾ ചർച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. ഓഖി ദുരന്തത്തിനു ശേഷം തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതാണ് മുഴുവൻ ബോട്ടുകളും രംഗത്തിറക്കുന്നതിന് പ്രതിബന്ധമെന്ന് ബോട്ടുടമ സംഘടനാ പ്രതിനിധികൾ അ