കേരള ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം.
- rathi
- 05/05/2023

കേരള ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം. കോട്ടയം ;കേരള ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2023 കോട്ടയം കേരള ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുനക്കര മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള രാഗം ആഡിറ്റോറിയത്തിൽ വച്ച് കഴിഞ്ഞദിവസം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു .സംസ്ഥാന പ്രസിഡൻറ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ കെ കെ പുരുഷോത്തമൻ സ്വാഗതം ആശംസിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്സൺ സി സെബാസ്റ്റ്യൻ , സംസ്ഥാന സെക്രട്ടറി പി സുരേന്ദ്രൻ കെ വി സരസമ്മ ,ഇ എൻ ഗോപാലകൃഷ്ണൻ ,സിഡി രവീന്ദ്രൻ ,ശരി ,മണി നെല്ലുവേലി ,വിജയകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു ഉച്ചയ്ക്കുശേഷം നടന്ന സമ്മേളനം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി . സംസ്ഥാന പ്രസിഡണ്ടായി എകെ പുരുഷോത്തമൻ തിരുവനന്തപുരവും , വിജയകുമാരൻ ആലപ്പുഴ ജനറൽ സെക്രട്ടറി യായും സി ഡി രവീന്ദ്രൻ ട്രഷററായും സെക്രട്ടറിമാരായി കെ പി വേണു, അശോകൻ കൊടക്കാട്ടിൽ , കെ വിശ്വനാഥൻ തുടങ്ങിയവരെ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുത്തു.