നവജാത ശിശു വിൻറെ കൈ യുടെ ചലന ശേഷി നഷ്ടപ്പെട്ട സംഭവം ; ജനറൽ ആശുപത്രി മാർച്
- 04/05/2023

നവജാത ശിശു വിൻറെ കൈ യുടെ ചലന ശേഷി നഷ്ടപ്പെട്ട സംഭവം ; ജനറൽ ആശുപത്രി മാർച് തിരുവനന്തപുരം ;നെയ്യാറ്റിൻകര ജില്ലാ ജനറൽ ഹോസ്പിറ്റലിൽ ഡോക്റ്ററുടെ അനാസ്ഥ മൂലം നവജാത ശിശുവിന്റെ കൈയ്യുടെ ചലന ശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ചെങ്കൽ റെജി അദ്ധ്യക്ഷത വഹിച്ചു. മാർച്ച് ഉത്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മലയിൻകീഴ് ഷാജി ഉത്ഘാടനം നിർവഹിച്ചു . ജില്ലാ സെക്രട്ടറിമാരായ പ്രമോദ് ,ഋഷി എസ്.കൃഷ്ണ അനൂപ് പാലിയോട് ,മണ്ഡലം പ്രസിഡന്റ് മാരായ അനു എസ്‌കെ ,ജെറീഷ്, ജയശങ്കർ, ലിജു ,ഷാജി ,ബ്ലോക്ക് ഭാരവാഹികളായ രതീഷ് ,ബാബു ജോഷി മണ്ഡലം ഭാരവാഹിയായ റോയി കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ SK, ദളിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി കവിളാംകുളം സന്തോഷ് എന്നിവർ പങ്കെടുത്തു . കുഞ്ഞിന്റെ മുഴുവൻ ചികിൽസാ ചെലവും സർക്കാർ വഹിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു ഡോക്റ്റർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.