ഇന്ത്യ അദാനിക്ക് പതിച്ചു നല്‍കിയോ? ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
- NewsDesk tvm rathikumar
- 07/02/2023

ഇന്ത്യ അദാനിക്ക് പതിച്ചു നല്‍കിയോ? ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി ന്യൂഡൽഹി ;ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങല്‍ അദാനിയുടെ നിയന്ത്രണത്തിലാണെന്നും വിമാനത്താവള നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി നടത്തിയത് അദാനിക്കുവേണ്ടിയാണെന്നും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. അദാനി വിഷയത്തില്‍ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാന മന്ത്രിയ്ക്കും എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അദാനിയും മോദിയുമായുള്ള ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. രാജ്യം അദാനിക്ക് പതിച്ചു നല്‍കിയോ എന്ന് ചോദിച്ച രാഹുല്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. അദാനിക്ക് പ്രധാനമന്ത്രിയുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്നും മോദി ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ ഏറ്റവും സമ്പന്നനാക്കിയെന്നും രാഹുല്‍ തുറന്നടിച്ചു. ആറ് വിമാനത്താവളങ്ങല്‍ അദാനിയുടെ നിയന്ത്രണത്തിലാണെന്നും വിമാനത്താവള നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി നടത്തിയത് അദാനിക്കുവേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു. പ്രതിരോധമേഖലയിലും വഴിവിട്ട് കരാര്‍ ഉണ്ടാക്കി മോദി അദാനിയെ സഹായിച്ചു. റോഡുകളും തുറമുഖങ്ങളും ഉള്‍പ്പെടെ എല്ലാം അദാനിക്ക് പതിച്ചുനല്‍കി. 2014മുതല്‍ അദാനിയുടെ ആസ്തി പലതവണ ഉയര്‍ന്നെന്നും മോദി മുഖ്യമന്ത്രിയായ കാലം മുതല്‍ അദാനി വിശ്വസ്തനാണെന്നും രാഹുല്‍ ആരോപിച്ചു. ഗുജറാത്ത് വികസനത്തിന് ചുക്കാന്‍ പിടിച്ചത് അദാനിയാണെന്നും അതുവഴി ആസ്തി ഉയര്‍ന്നുവെന്നുമുള്ള ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉന്നയിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചപ്പോള്‍ കേട്ടത് അദാനി എന്ന പേര് മാത്രമാണെന്നും അദാനിയുടെ വിജയത്തെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍്ത്തു. അദാനി വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ എംപിമാരും ചോദിച്ചു.